ദോഹ: എട്ടാമത് ദോഹ സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചു. കലാ സാംസ്കാരിക പൈതൃക മന്ത്രാലയമാണ് അസാധാരണമായ ഈ തീരുമാനമെടുത്തത്.
ഏപ്രില്‍ 16 മുതല്‍ 22 വരെ നീണ്ടു നില്‍ക്കുന്ന സാംസ്കാരിക ഉത്സവത്തിന്റെ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍ എത്തിയ സന്ദര്‍ഭത്തിലുണ്ടായ ഈ തീരുമാനം രാജ്യത്തെ സാംസ്കാരിക നേതാക്കളെ ദുഃഖത്തിലാഴ്ത്തി.
ജനുവരിയില്‍ നടക്കേണ്ടി യിരുന്ന സാംസ്കാരിക ഉത്സവം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഏപ്രില്‍ മാസത്തേക്ക് നീട്ടി വച്ചത്. സാംസ്കാരിക ഉത്സവം ഉപേക്ഷി ച്ചേക്കുമെന്ന് ഏതാനും ദിവസങ്ങളായി ഖത്തറി മാധ്യമങ്ങള്‍ സൂചിപ്പിച്ചിരുന്നു. കലാ സാംസ്കാരിക പൈതൃക മന്ത്രാലയവും ധന കാര്യ മന്ത്രാലയവും തമ്മില്‍ ഫണ്ടിനെ പറ്റിയുള്ള ഭിന്നതയാണ് ഇതിന് കാരണമായി ചൂണ്ടി ക്കാണിക്കപ്പെടുന്നത്.
ഫണ്ട് ബജറ്റില്‍ ഏതു സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തിലാണ് തര്‍ക്കം ഉടലെടുത്ത തെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
സാംസ്കാരിക ഉത്സവം ഉപേക്ഷിച്ച മന്ത്രാലയത്തിന്റെ തീരുമാനം രാജ്യത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും വന്‍ നഷ്ടം രാജ്യത്തിനു ണ്ടാവുമെന്നും അറബ് മാധ്യമങ്ങള്‍ പറയുന്നു.
ആരുടെ വീഴ്ച കാരണമായാലും ദശ ലക്ഷ ക്കണക്കിന് റിയാലാണ് സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചതിലൂടെ രാജ്യത്തിന് നഷ്ടമായ തെന്നാണ് വാര്‍ത്ത. 2010 'ദോഹ അറബ് സംസ്കാരിക തലസ്ഥാനം' എന്ന പ്രമേയത്തില്‍ ആഘോഷിക്കാന്‍ രാജ്യം നടത്തുന്ന തയ്യാറെടുപ്പിനേയും ഇത് ബാധിക്കുമെന്നും സാംസ്കാരിക വൃത്തങ്ങളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍Labels: culture, qatar
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്