30 March 2009
പ്രവാചക പ്രേമത്തിന്റെ നിറ സദസ്
ലോകാനുഗ്രഹിയായ പ്രവാചകന്‍ (സ) എന്ന പ്രമേയവുമായി, മുസ്വഫ എസ്. വൈ. എസ്. ഫെബ്രുവരി 3 മുതല്‍ നടത്തി വരുന്ന മീലാദ് കാമ്പയിന്‍ 2009 ന്റെ ഭാഗമായി മീലാദ് സംഗമവും മദ്രസ്സാ വിദ്യാന്‍ത്ഥികളുടെ കലാ വിരുന്നും നടത്തി. മുസ്വഫ ശ അ ബിയ പത്തിലെ എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാഡമി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 4.30 നു ആരംഭിച്ച പരിപാടികള്‍ രാത്രി 11.30 നാണു അവസാനിച്ചത്. മുസ്വഫ എസ്. വൈ. എസ്. നടത്തുന്ന ഇസ്സത്തുല്‍ ഇസ്ലാം മദ്രസ്സകളിലെ വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികളും മുസ്വഫ എസ്. ബി. എസ്. ദഫ് സംഘം അവതരിപ്പിച്ച ദഫ് പ്രദര്‍ശനവും ശ്രദ്ധേയമായി.
പ്രശസ്ത സൈക്കോളജിസ്റ്റ് അഡ്വ. ഇസ്മയില്‍ വഫ മുഖ്യ പ്രഭാഷണം നടത്തി. ബനിയാസ് സ്പൈക് ഗ്രൂപ് എം. ഡി. കുറ്റൂന്‍ അബ്‌ദു റഹ്‌മാന്‍ ഹാജി, മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്‌ദുല്‍ ഖാദിര്‍, പ്രോഫ ഷാജു ജമാലുദ്ദീന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. മീലാദ് കാമ്പയി നോടനുബന്ധിച്ച് നടത്തിയ കുടുംബ സംഗമത്തില്‍ നടന്ന മദ്‌ഹ് ഗാന വേദിയുടെയും വി. പി. എ. തങ്ങള്‍ ആട്ടീരി യുടെ പ്രഭാഷണത്തിന്റെ യും വി.സി.ഡി പ്രകാശനവും നടന്നു. മുസ്വഫ എസ്. വൈ. എസ്. ട്രഷറര്‍ മുഹമ്മദ് കുട്ടി ഹാജി കൊടിഞ്ഞിയില്‍ നിന്ന് ആദ്യ കോപ്പി വി. കെ. ഗ്രൂപ്പ് എം. ഡി. ഫളലുല്‍ ആബിദ് ഓമച്ചപ്പുഴ ഏറ്റു വാങ്ങി. മുസ്വഫ എസ്. ബി. എസ്. സംഘം അവതരിപ്പിച്ച ദഫ് പ്രദര്‍ശനം മീലാദ് കാമ്പയിനോ ടനുബന്ധിച്ച് നടത്തിയ വിവിധ മത്സര പരിപാടികളില്‍ വിജയി കളായവര്‍ക്കും, പൊതു പരീക്ഷയില്‍ ഉന്നത വിജയം കൈ വരിച്ച ഇസ്സത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. മുസ്വഫ എസ്. വൈ. എസ്. പ്രസിഡണ്ട് ഒ. ഹൈദര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം മദ്രസ്സ പ്രധാന അധ്യാപകന്‍ അബ്‌ദുല്‍ ഹമീദ് ശന്‍വാനി ഉല്‍ഘാടനം ചെയ്തു. പി. പി. എ. റഹ്‌മാന്‍ മൗലവിയും അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴയും മൗലിദ് മജ്‌ലിസിനു നേതൃത്വം നല്‍കി. ജന. സെക്രട്ടറി അബ്‌ദുല്‍ ഹമീദ് സഅദി സംഘടനയെ പരിചയപ്പെടുത്തി പ്രസംഗിച്ചു. വര്‍ക്കിങ് പ്രസിഡണ്ട് മുസ്തഫ ദാരിമി ദുആ നിര്‍വഹിച്ചു. കെ. കെ. എം. സഅദി, അബ്‌ദുല്ല കുട്ടി ഹാജി, മുഹമ്മദ് കുട്ടി ഹാജി കൊടിഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വെള്ളറക്കാട് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു. മുസ്വഫ യിലേയും പരിസര പ്രദേശങ്ങളിലേയും കുടുംബങ്ങളാല്‍ നിറഞ്ഞ സദസ്സ് തിരു നബി സ്നേഹത്തിന്റെ സുവ്യക്തമായ ഉദാഹരണമായി വിലയിരുത്തപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഭക്ഷണവും ഒരുക്കിയിരുന്നു. മീലാദ് കാമ്പയിന്‍ സമാപന ദുആ സമ്മേളനം ഏപ്രില്‍ 2 നു മുസ്വഫ പോലീസ് സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ നടക്കും. പേരോട് അബ്‌ദു റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 5523491 , 055-9134144 - ബഷീര്‍ വെള്ളറക്കാട് Labels: abudhabi
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്