17 March 2009
പൊതു ജന സുരക്ഷക്കായ് ഇനി അല്‍ ഫസ
ദോഹ: പൊതുജനങ്ങളെ സഹായിക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രി കാര്യാലയം ഒരു പുതിയ പോലീസ് സേനയ്ക്ക് കൂടി രൂപം നല്‍കി. 'അല്‍ ഫസ' എന്ന ഈ പോലീസ് സേന അവശ്യ ഘട്ടങ്ങളില്‍ അടിയന്തര സഹായത്തിനായി കുതിച്ചെത്തും. 'അല്‍ ഫസ'യുടെ കടും നീലയും വെള്ളയും കലര്‍ന്ന ഫോര്‍വീല്‍ ഡ്രൈവ് ലാന്റ് ക്രൂസറുകള്‍ കഴിഞ്ഞ ദിവസം മുതല്‍ റോഡിലിറങ്ങി.
സാമൂഹിക സേവനങ്ങളും മാനുഷിക പ്രവര്‍ത്തനങ്ങളും പുതിയ പോലീസ് വിഭാഗത്തിന്റെ ചുമതലയില്‍ ഉള്‍പ്പെടുമെന്ന് ആഭ്യന്തര വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തിന്റെ എല്ലാ കോണുകളിലും സുരക്ഷ ഉറപ്പാക്കാനും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണീ വിഭാഗത്തിന് രൂപം നല്‍കിയത്. ഹൈവേകളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നീക്കാനും ഗതാഗതം നിയന്ത്രിക്കാനും സാധാരണ പോലീസിന്റെ ചുമതലകള്‍ നിര്‍വഹിക്കാനും ഈ വിഭാഗത്തിന് അധികാരം നല്‍കിയിട്ടുണ്ട്. കുറ്റ കൃത്യങ്ങ ള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തുന്ന ഈ പോലീസ് വിഭാഗം സദാ പട്രോളിങ്ങിലായിരിക്കും. സുരക്ഷാ സംവിധാന ങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്ക് സഹായമെ ത്തിക്കാനുള്ള സംവിധാനങ്ങളും 'അല്‍ ഫസ'യുടെ നിയന്ത്രണത്തി ലായിരിക്കുമെന്നും പത്ര ക്കുറിപ്പില്‍ പറയുന്നു. - മൊഹമ്മദ് യാസീന്‍ ഒരുമനയൂര്‍, ദോഹ Labels: crime, qatar, അറബിനാടുകള്‍
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്