07 April 2009
ഖത്തര്‍ ഗ്യാസ് 2 രാജ്യത്തിനു സമര്‍പ്പിച്ചു![]() ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉത്പാദന ട്രെയിന്‍, ടെര്‍മിനല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ പദ്ധതിയിലൂടെ പ്രതിവര്‍ഷം 7.8 ദശലക്ഷം ടണ്‍ പ്രകൃതി വാതകം ഉത്പാദിപ്പിക്കും. ഇതോടെ ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി ക്കാരെന്ന സ്ഥാനം ഖത്തര്‍ ഒന്നു കൂടി ഉറപ്പിക്കും. ഇവിടെ നിന്ന് പ്രകൃതി വാതകം ബ്രിട്ടണിലെ വെയില്‍സിലെ മില്‍ഫോര്‍ഡ് ഹാവെന്‍ തുറമുഖത്തെ സൌത്ത് ഹുക്ക് വാതക ടെര്‍മിന ലിലേക്കാണ് കയറ്റു മതി ചെയ്യുക. ബ്രിട്ടന്റെ പ്രകൃതി വാതകാ വശ്യത്തിന്റെ 20 ശതമാനം ഈ ബൃഹദ് പദ്ധതിയലൂടെ ലഭ്യമാകും. സൌത്ത് ഹുക്ക് ടെര്‍മിനലിന്റെ ഔപചാരിക ഉദ്ഘാടനം അടുത്ത മാസം അവസാനം അമീറും എലിസബത്ത് രാജ്ഞിയുടെ നിര്‍വ്വഹിക്കും. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്