ഒമാനിലെ പ്രവാസികളായ ക്രിസ്തു മത വിശ്വാസികള്‍ വിശുദ്ധ വാരാചരണത്തിന് തയ്യാറായിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 10,000 ല്‍ ഏറെ വിശ്വാസികള്‍ ഒമാനില്‍ അനുവദിച്ചിട്ടുള്ള വിവധ ദേവാലയങ്ങളില്‍ ചടങ്ങുകളും പ്രാര്‍ത്ഥനകളുമായി ഒത്തുചേരും. കേരളത്തില്‍ നിന്നുള്ള വിവിധ സഭകളുടെ നാല് മെത്രാപ്പൊലീത്തമാരും ഇതിനായി ഒമാനില്‍ എത്തിക്കഴിഞ്ഞു.
ഔമാനിലെ വിവിധ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഓശാനയുടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. മസ്കറ്റ് മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചില്‍ മെത്രപ്പൊലീത്ത യൊഹാനോന്‍ മാര്‍ ക്രിസോസ്തമോസും മസ്കറ്റ് സെന്‍റ് മേരീസ് യാക്കൂബ സുറിയാനി പള്ളിയില്‍ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ യുസേബിയോസും സലാല സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയില്‍ മെത്രാപ്പൊലീത്ത പൗലോസ് മാര്‍ പക്കോമിയസും കാര്‍മ്മികത്വം വഹിച്ചു. ധാരാളം വിശ്വാസികള്‍ ആരാധനയില്‍ പങ്കെടുത്തു.
അല്‍ ഐന്‍ സെന്‍റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്സ് സിംഹാസന പള്ളിയില്‍ ഓശാന ശുശ്രൂഷകള്‍ക്ക് ഏലിയാസ് മോര്‍ അത്താനിയോസ് മെത്രാപ്പൊലീത്ത നേതൃത്വം നല്‍കി. ഇടവക വികാരം ഫാദര്‍ മാത്യു കരിമ്പാനാക്കല്‍ സഹകാര്‍മ്മികത്വം വഹിച്ചു. ഇന്നലെ രാത്രി നടന്ന പ്രദക്ഷിണത്തിലും മറ്റ് ഓശാന ശുശ്രൂഷകള്‍ക്കും 500 ല്‍പ്പരം വിശ്വാസികള്‍ പങ്കെടുത്തു.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്