11 April 2009
ഞങ്ങള്‍ക്കും പറയാനുണ്ട്![]() വോട്ടവകാശം നടപ്പാക്കണ മെന്നതുള്‍പ്പെടെ ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട നിരവധി ആവശ്യങ്ങള്‍ അടങ്ങുന്ന മാനിഫെസ്റ്റോ ഡി വി ഡി രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ജീവന്‍ ടി വി ചിത്രീകരിച്ച ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന ടോക് ഷോയില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായങ്ങളാണ് ഗള്‍ഫ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനായ ബിജു ആബേല്‍ ജേക്കബാണ് ഗള്‍ഫ് മാനിഫെസ്റ്റോ തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്റ്റാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും ഗള്‍ഫ് മാനിഫെസ്റ്റോ എത്തിച്ചു നല്‍കുമെന്നു ബിജു ആബേല്‍ ജേക്കബ് അറിയിച്ചു. Labels: nri, political-leaders-kerala, politics, prominent-nris
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്