07 April 2009
ഇടത് മുന്നണിയുടെ വിജയത്തിന് കമ്മറ്റി
ദുബായ് : ആസന്നമായ പതിനഞ്ചാം ലോക സഭ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പീപ്പ്‌ള്‍സ് കള്‍ച്ചറല്‍ ഫോറം (പി. സി. എഫ്.) ദുബായ് സ്റ്റേറ്റ് കമ്മറ്റി തീരുമാനിച്ചു. ഇതിന് വേണ്ടി ദുബായ് നഖീലില്‍ ഉള്ള കണ്ണൂര്‍ കൂള്‍ ലാന്‍ഡ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് 301 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.
മുഹമ്മദ് മെഹറൂഫ് ചെയര്‍മാന്‍, ബഷീര്‍ പട്ടാമ്പി വൈസ് ചെയര്‍മാന്‍, മുഹമ്മദ് ബള്ളൂര്‍ ജനറല്‍ കണ്‍വീനര്‍, മുഹിനുദ്ദീന്‍ ചാവക്കാട് (തൃശ്ശൂര്‍), അബ്ദുള്ള പൊന്നാനി (മലപ്പുറം), ഇക്ബാല്‍ കഴക്കൂട്ടം, റഹീം അങ്കമാലി (എറണാകുളം), ഹസ്സന്‍ (കാസറഗോഡ്), റഫീഖ് തലശ്ശേരി (കണ്ണൂര്‍), ഹമിറുദ്ദീന്‍ ചടയമംഗലം, ഷമീര്‍ നല്ലായി (പാലക്കാട്), ഹക്കീം വഴക്കലയില്‍ (പത്തനംതിട്ട), അസീസ് ബാവ (തിരുവമ്പാടി), ഹാഷിം മതിലകം എന്നിവര്‍ ജോയന്റ് കണ്‍വീനര്‍മാരുമാണ്. കമ്മിറ്റി രൂപീകരണ യോഗത്തില്‍ ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ബള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. അസീസ് ബാവ സ്വാഗതവും റഫീഖ് തലശ്ശേരി നന്ദിയും പറഞ്ഞു. Labels: associations, dubai, politics
- ജെ. എസ്.
|
1 Comments:
ദിവസം മാറിവന്ന ഏപ്രില്‍ ഫൂള്‍. യൂ ഡി എഫ് കോടികള്‍ ചിലവാക്കി നെയ്തെടുത്ത പരസ്യമാണ് ഏഷ്യാനെറ്റ്- സി ഫോർ അഭിപ്രായ സർവേ
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ എല്‍ ഡി എഫിനെ പരാജയപ്പെടുത്താന്‍ പതിനെട്ട് അടവും പയറ്റിയിട്ടും യാതൊരു രക്ഷയുമില്ലെന്ന് മനസ്സിലായ യൂ ഡി എഫ് കോടികള്‍ ചിലവാക്കി നെയ്തെടുത്ത പരസ്യമ്മാണ് ഏഷ്യാനെറ്റ്- സി ഫോർ അഭിപ്രായ സർവേ. യു.ഡി.എഫ് 13 മുതൽ 15 സീറ്റ് വരെ നേടിയേക്കും. എൽ.ഡി.എഫിന് അഞ്ചു മുതൽ ഏഴ് സീറ്റുവരെയാണ് പ്രവചിച്ചിരിക്കുന്നത്. യു.ഡി.എഫിന് 45 ശതമാനം വോട്ട് ലഭിക്കുമെന്നും സർവേയിൽ പറയുന്നു. എൽ.ഡി.എഫിന് 36 ശതമാനവും മറ്റുള്ളവർക്ക് 19 ശതമാനം വോട്ടും ലഭിക്കും.കേരളത്തിലെ സാമാന്യവിവരമുള്ളവര്‍ ആരെങ്കിലും ഇത് വിശ്വാസിക്കുമോ ഇത് ...?ഈ സര്‍വ്വേ നടത്തിയവരെങ്കുലും ഇത് വിശ്വാസിക്കാന്‍ തയ്യാറാക്കുമോ?
സിപിഎം- സിപിഐ തർക്കം എൽ.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന് 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്ത് തര്‍ക്കം..ഇത് ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങള്‍ പ്രചരിപ്പിക്കുന്നത് സര്‍വ്വേയാക്കിയാതാണെന്ന് മനസ്സിലാക്കാനുള്ള വിവരം ജനങള്‍ക്കുണ്ടെന്ന് എന്തുകൊണ്ട് ഈ പമ്പരവിഡ്ഡ്ികള്‍ മനസ്സിലാക്കുന്നില്ല ?
ക്രൈസ്തവ സമൂഹത്തെ സി.പി.എം കടന്നാക്രമിച്ചത് കനത്ത തിരിച്ചടിയാകുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ക്രൈസ്തവ സമൂഹമെന്നത് യുഡീ എഫിന്റെ പണം പറ്റി അവര്‍ക്കുവേണ്ടി പ്രചരണം നടത്തുന്ന ചില മതമേലക്ഷ്യമാറാണെന്നാണോ ധരിച്ചിരിക്കുന്നത്?
സിപിഎമ്മിലെ ആഭ്യന്തരപ്ര ശ്നം എൽ. ഡി.എഫിനു ദോഷകരമാകുമെന്ന് 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഇത് ജനങളെ പറ്റിക്കാനുള്ള നെറികെട്ട കള്ളപ്രചരണത്തിന്റെ ഭാഗമാണ്.
അതേപോലെ, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ളിലും പുറത്തും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സിപിഎമ്മിന്റെ പി.ഡി.പി ബന്ധം ദോഷകരമാകുമെന്ന് 54 ശതമാനം പേരും ഗുണകരമാകുമെന്ന് 19 ശതമാനവും അഭിപ്രായപ്പെട്ടു. എന്തൊരു നല്ല സര്‍വ്വേ....നുണകള്‍ പടച്ച് വിടുന്ന പരസ്യക്കാരെ മതതിവ്രവാദസംഘടനയായ എന്‍ ഡി എഫും യു ഡി എഫും കൂട്ടുചേര്‍ന്ന് വരുന്ന അസംബ്ലി തിരെഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തത് എത്രപേര്‍ അനുകൂലിച്ചു ?
മലപ്പുറത്ത് ആയിരക്കണത്തിന്ന് പാഠ പുസ്തകം കത്തിക്കാനും അധ്യാപകനെ തല്ലിക്കൊല്ലാനുംകൊടും ഭീകരരായ അണികളെ പറഞ്ഞുവിട്ട എ. അഹമ്മദിനെയും ഇ. ടി മുഹമ്മ്ദ് ബഷിറിനെയും എത്രപേര്‍ അനുകൂലിച്ചു. ഇന്ത്യയുടെ പരമാധികാരം അമേരിക്ക സാമ്രാജ്യത്തത്തിന്ന് പണയം വെച്ചതിനെ എത്രപേര്‍ അനുകൂലിച്ചു.ഇന്ത്യയുടെ വിദേശനയം അട്ടിമറിച്ചതിനെ ,പലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രേയലിനെ അനുകൂലിച്ച അഹമ്മദിനെ എത്രപേര്‍ അനുകൂലിച്ചു,
പതിനായിരം കോടി രൂപയുടേ ആയുധക്കച്ചവടത്തില്‍ നേരിട്ട് പങ്കുള്ള അഹമ്മദിനെ എത്ര പേര്‍ തള്ളിപ്പറഞ്ഞു.അറുന്നൂറ് മുതല്‍ തൊള്ളായിരം കോടി രൂപവരെ കിട്ടിയ കൈക്കൂലി ആര്‍ക്കൊക്കെ കൊടുത്തു. ഇന്നില്ലെങ്കില്‍ നാളെ ഇതിന്ന് ഉത്തരം പറയേണ്ടിവരും
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്