28 April 2009
മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍![]() മറ്റു സംഘടനകളില്‍ നിന്നും വിഭിന്ന മായി സെക്രട്ടറി ക്കാണ് എം. സി. സി യില്‍ പരമോന്നത സ്ഥാനം. 29 എക്സിക്യൂട്ടീവ് അംഗങ്ങള്‍ അടങ്ങുന്ന ഭരണ സമിതിയില്‍ രാജന്‍ തറയശ്ശേരി യാണ് സെക്രട്ടറി. നിരവധി വര്‍ഷങ്ങളായി സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജന്‍ തറയശ്ശേരി, ഗാന രചയിതാവും ഗായകനും കൂടിയാണ്. ‘ലിവിങ്ങ് മെലഡീസ് ’ എന്ന ബാനറില്‍ ഒട്ടനവധി ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ കലാ കൈരളിക്കു സമ്മനിച്ച ഇദ്ദേഹം, ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ഇടയ രാഗം’ എന്ന വീഡിയോ ആല്‍ബത്തില്‍ പാടി അഭിനയിച്ചിരുന്നു. ‘മമ ഹൃദയം’ എന്ന ആല്‍ബം സംപ്രേഷണ ത്തിനു തയ്യാറായി ക്കഴിഞ്ഞു. വൈ. എം. സി. എ. അബു ദാബിയുടെ ജനറല്‍ സെക്രട്ടറി യായും പ്രവര്‍ത്തിച്ചിട്ടുണ്ട് രാജന്‍ തറയശ്ശേരി. എം. സി. സി. യുടെ മറ്റു പ്രധാന ഭാരവാഹികള്‍ മാത്യു എബ്രഹാം (ട്രഷറര്‍), റജി എബ്രഹാം (ക്വയര്‍ ലീഡര്‍) എന്നിവരാണ്. മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാതി - മത വിത്യാസമില്ലാതെ തെരഞ്ഞെടുത്ത നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരള ത്തിലെ എല്ലാ ജില്ല കളിലുമായി കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷം രൂപ യോളം വിദ്യാഭ്യാസ ചെലവുകള്‍ ക്കായി സഹായം നല്‍കിയിരുന്നു. എല്ലാ വെള്ളി യാഴ്ചകളിലും രാത്രി എട്ടു മണിക്ക്, അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ എം. സി. സി. യുടെ പൊതു യോഗം നടക്കുന്നു എന്നുള്ള വിവരവും സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: 050 41 166 53, ഇ മെയില്‍: mcc_abudhabi at hotmail dot com രാജന്‍ തറയശ്ശേരി യുടെ പാട്ടുകള്‍ക്ക് ഇവിടെ സന്ദര്‍ശിക്കുക - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്