29 April 2009
പി.എം.അബ്ദുല്‍ റഹിമാനെ ആദരിച്ചു
ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ യായ ഒരുമ ഒരുമനയൂര്‍ എട്ടാം വാര്‍ഷിക ആഘോഷം, 'ഒരുമ സംഗമം 2009' ദുബായ് കറാമ സെന്‍റര്‍ ഹാളിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി, കേരള പ്രവാസി സംഘം പ്രസിഡണ്ടും മുന്‍ എം. എല്‍. എ. യുമായ പി. ടി. കുഞ്ഞു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനത്തില്‍ മുഖ്യാതിഥികളായി ജലീല്‍ പട്ടാമ്പി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക, എഡിറ്റര്‍ ഇന്‍ ചാര്‍ജ് ), കെ. എം. ബഷീര്‍ (മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൌണ്‍സില്‍ പ്രസിഡന്ട്), ഷഫീര്‍ അലി (ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം പ്രസിഡന്ട്), സമീര്‍ സുലൈമാന്‍ (ഫാത്തിമ ഗ്രൂപ്പ്), ശങ്കര്‍, റസ്സാഖ് ഒരുമനയൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
പ്രവാസ ജീവിതത്തില്‍ മുപ്പതു വര്‍ഷം പൂര്‍ത്തി ആക്കിയ ഒരുമ മെമ്പര്‍മാരായ സി. ഓ. തോമസ്, പി. കെ. ജമാലുദ്ധീന്‍, വി. പി. അലി, കെ. എം. മൊയ്തീന്‍ കുട്ടി, വി. കെ. സൈനുല്‍ ആബ്ദീന്‍, പി. കെ. ബഷീര്‍, ടി. പി. അബ്ദുല്‍ കരീം, ആര്‍. വി. അബ്ദുല്‍ റഷീദ്, പി. കെ. അബുബക്കര്‍ എന്നിവര്‍ക്ക് വിശിഷ്ടാതിഥികള്‍ പൊന്നാട ചാര്‍ത്തി, ഒരുമ യുടെ സ്നേഹോപ ഹാരവും സമ്മാനിച്ചു. കലാ സാംസ്കാരിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെയും ഒരുമ ആദരിച്ചു. ടെലി സിനിമകളിലെ ഗാന രചയിതാവും, സഹ സംവിധായ കനുമായ ഒരുമ കലാ വിഭാഗം സെക്രട്ടറി ഹാരിഫ് ഒരുമനയൂര്‍, അബുദാബിയിലെ സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും നാടക പ്രവര്‍ത്തകനും പത്ര പ്രവര്‍ത്തകനുമായ (e പത്രം ഡോട്ട് കോം അബുദാബി കറസ്പോണ്‍ടന്‍റ്) ഒരുമ മെംബര്‍ പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ക്കും മൊമെന്‍റ്റോ നല്‍കി ആദരിച്ചു. ഒരുമ കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ്റ് പി. പി. അന്‍വര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബീരാന്‍ കുട്ടി സ്വാഗതവും, വൈസ് പ്രസി. വി. സി. ഷംസുദ്ധീന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്, യു. എ. ഇ. യിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ അരങ്ങേറി. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഷമീര്‍, നൈസി ഖാദര്‍ ചാവക്കാട് എന്നിവര്‍ അവതരിപ്പിച്ച ഗാന മേളയും ശ്രദ്ധേയമായി. Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്