
അബുദാബിയിലെ സാംസ്കാരിക സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍, പത്മശ്രീ അവാര്‍ഡ് നേടിയ ഡോ. ബി. ആര്‍. ഷെട്ടി ക്ക് ‘ഒരുമ ഒരുമനയൂര്‍‘ കൂട്ടായ്മക്കു വേണ്ടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ മൊമന്‍റോ നല്‍കി. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, കേരളാ സോഷ്യല്‍ സെന്‍റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, ഇന്ത്യന്‍ ലേഡീസ് അസ്സോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നു സംഘടിപ്പിച്ച ഈ ചടങ്ങില്‍ ഇവിടുത്തെ പ്രമുഖ അമേച്വര്‍ സംഘടനകളും, പ്രാദേശിക കൂട്ടായ്മകളും പങ്ക് ചേര്‍ന്നു. ഏപ്രില്‍ നാല് ശനിയാഴ്ച രാത്രി 7:30ന് അബുദാബി നാഷണല്‍ തിയ്യറ്ററിലാണ് ചടങ്ങ് നടന്നത്.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബിLabels: abudhabi, associations, prominent-nris
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്