10 April 2009
ദീപ ഗോപാലന് അമീറിന്റെ ആശംസകള്‍
ദോഹ: ഖത്തറിലെ മലയാളിയായ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ദീപ ഗോപാലന്‍ വാദ്വ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനിയ്ക്ക് തന്റെ നിയമന ഉത്തരവ് കൈമാറി ചുമതലയേറ്റു. അമീറുമായി നടത്തിയ കൂടി ക്കാഴ്ചയില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ആശംസകള്‍ അംബാസിഡര്‍ അമീറിന് കൈമാറി. ലോകത്തെ വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് ഖത്തര്‍ ഏറെ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ഈ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അമീര്‍ അംബാസിഡര്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു.
ചടങ്ങില്‍ ദീവാന്‍ അമീരി ഡയറക്ടര്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ ബിന്‍ സഊദ് ആല്‍താനി, അമിറിന്റെ ഓഫീസ് ഡയറക്ടര്‍ ശൈഖ ഹിന്ത് ബിന്‍ത് ഹമദ് ആല്‍താനി, അമീറിന്റെ ഫോളോവപ്പ് കാര്യ സെക്രട്ടറി സഅദ് മുഹമ്മദ് ആല്‍റുമേഹി, അസിസ്റ്റന്റ് വിദേശ കാര്യ മന്ത്രി സൈഫ് മുഖദ്ദം ആല്‍ബൂ ഐനൈന്‍, വിദേശ കാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍ ആഫ്രിക്കന്‍ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ അബ്ദുല്ല ഹുസൈന്‍ ആല്‍ജാബിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നേരത്തെ വിദേശ കാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോള്‍ ഡയറക്ടര്‍ മുഹമ്മദ് ഖാത്തര്‍ ആല്‍ഖാത്തറിന്റെ അകമ്പടിയോടെ ദീവാന്‍ അമീരിയിലെത്തിയ ഇന്ത്യന്‍ അംബാസിഡറെ ആചാര പരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: prominent-nris, qatar
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്