ഇന്ത്യന്‍ വിമാനക്കമ്പനിയായ കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ആദ്യ സര്‍വീസ് ജൂണില്‍ ആരംഭിക്കും. ദുബായില്‍ നിന്ന് ബംഗലൂരു സര്‍വീസ് ആണ് തുടങ്ങുന്നത്.
അടുത്ത മാസം 25 മുതലാണ് കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സിന്‍റെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ആദ്യ സര്‍വീസ് ആരംഭിക്കുക. ദുബായില്‍ നിന്ന് ബംഗലൂരുവിലേക്ക് പ്രതിദിന സര്‍വീസാണ് തുടങ്ങുന്നത്.
ദുബായില്‍ നിന്ന് രാത്രി 11.30 ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4.45 ന് ബംഗലൂരുവില്‍ എത്തും. ബംഗലൂരുവില്‍ നിന്ന് വൈകുന്നേരം 6.15 ന് പുറപ്പെടുന്ന വിമാനം രാത്രി 8.55 ന് ദുബായില്‍ തിരിച്ചെത്തും.
ഈ വിമാന സര്‍വീസിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് യു.എ,ഇ, ഖത്തര്‍, ഒമാന്‍ ഏരിയ മാനേജര്‍ വിനയ് നമ്പ്യാര്‍ പറഞ്ഞു.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ ഫ്ലൈറ്റുകള്‍ ഉണ്ടാകുമെന്നും വിനയ് വ്യക്തമാക്കി.
174 സീറ്റുകള്‍ ഉള്ള എയര്‍ ബസ് എ 320 വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുക. ടൂ വേ ടിക്കറ്റിന് 1550 ദിര്‍ഹമായിരിക്കും ചാര്‍ജ്.
കേരളത്തിലേക്ക് അധികം വൈകാതെ തന്നെ സര്‍വീസ് ആരംഭിക്കാനാവുമെന്ന് വിനയ് നമ്പ്യാര്‍ പറഞ്ഞു.
യു.എ.ഇയിലെ സ്കൂള്‍ അവധിക്കാലം അടുക്കുന്നതോടു കൂടിയാണ് ഈ സര്‍വീസ് ആരംഭിക്കുന്നത് എന്നതിനാല്‍ കേരളത്തിലേക്ക് പോകുന്നവര്‍ക്കും ഈ സര്‍വീസ് സഹായകരമാകും.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്