31 May 2009
നന്‍മയുടെ സാന്ത്വനമായി കാരന്തൂര്‍ മര്‍ക്കസ്സ്
കാശ്മീരിലേയും ഗുജറാത്തിലേയും കലാപങ്ങള്‍ അനാഥമാക്കിയ മക്കളേയും ബീഹാറിലെ പട്ടിണി പാവങ്ങളേയും സുനാമി ബാധിതരേയും എന്നു മാത്രമല്ല, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അനാഥര്‍ക്ക് അര്‍ഹിക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കി സംരക്ഷിക്കുകയും അതിലൂടെ ഭീകര വിഘടന വാദങ്ങള്‍ക്കെതിരെ നന്‍മയുടെ സാന്ത്വനമായി കാരന്തൂര്‍ മര്‍ക്കസ്സു സുഖാഫത്തി സുന്നിയ്യ ലോകത്തിന് മാതൃകയാവുന്നു എന്ന് മര്‍ക്കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി പ്രസ്താവിച്ചു.
ഗയാത്തി (യു. എ. ഇ.) എസ്. വൈ. എസ്. സംഘടിപ്പിച്ച സുന്നി ബഹു ജന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. മര്‍ക്കസ്സിന്‍റെ ഏറ്റവും പുതിയ സംരംഭമായ “മര്‍ക്കസ്സ് വാലി പ്രൊജക്റ്റ്” ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍ വിശദീകരിച്ചു. അഷ്റഫ് മുസ്ലിയാര്‍, അബൂബക്കര്‍ അസ്ഹരി, അഷ്റഫ് മന്ന, റഫീഖ് എറിയാട്, എ. പി. അബ്ദുല്‍ അസീസ്, അബ്ദു റസാഖ് സഖാഫി എന്നിവര്‍ സംസാരിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്