22 May 2009
ഉമാദേവിക്ക് ദുബായില്‍ സ്വീകരണം
എന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ മാതൃ സംഘടനയുടെ സെക്രട്ടറിയും കോളജ് ലെക്‍ചററും ആയ ശ്രീമതി ഉമാ ദേവിക്ക് ദുബായിലെ എന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഊഷ്മളമായ സ്വീകരണം നല്‍കി. മെയ് 20ന് വൈകീട്ട് എട്ട് മണിക്ക് ദുബായ് ഹോര്‍ അല്‍ അന്‍സിലെ ഫുഡ് ലാന്‍ഡ്സ് റെസ്റ്റോറന്റില്‍ വെച്ചായിരുന്നു സ്വീകരണം.
ആലുംനി യു.എ.ഇ. ചാപ്റ്റര്‍ ജന. സെക്രട്ടറി സന്തോഷ് സ്വാഗതം ആശംസിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ പറ്റി കേര (KERA) പ്രസിഡണ്ട് മൊയ്തീന്‍ നെക്കരാജ് വിശദീകരിച്ചു. ആലുംനി ജന. സെക്രട്ടറി സന്തോഷ്, കേര (KERA) പ്രസിഡണ്ട് മൊയ്തീന്‍ നെക്കരാജ്, ഉമാദേവി, ആലുംനി പ്രസിഡണ്ട് പ്രേമചന്ദ്രന്‍ എന്നിവര്‍ വേദിയില്‍ ഒരു സ്വകാര്യ സന്ദര്‍ശനത്തിനായി യു.എ.ഇ. യില്‍ എത്തിയ ഉമാദേവി തിരക്കുകള്‍ക്കിടയിലും തങ്ങളെ സന്ദര്‍ശിക്കുവാനും കോളജിന്റെ വികസനത്തെ പറ്റിയും മറ്റും തങ്ങളുമായി അനുഭവങ്ങള്‍ പങ്കു വെക്കുവാനും സമയം കണ്ടെത്തിയതില്‍ ഏറെ സന്തോഷം ഉണ്ടെന്ന് നന്ദി പറഞ്ഞു കൊണ്ട് ആലുംനി പ്രസിഡണ്ട് ശ്രീ പ്രേമചന്ദ്രന്‍ അറിയിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ശ്രമ ഫലമായി കോളജ് ക്യാമ്പസില്‍ ഉയര്‍ന്നു വരുന്ന പുതിയ ബ്ലോക്കിന്റെ വിശദാംശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ലോകമെമ്പാടും ഉള്ള ചെറിയ സംഘങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടു വന്ന് കോളജില്‍ പ്രവര്‍ത്തിക്കുന്ന ആലുംനി മാതൃ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്