09 May 2009
പത്മശ്രീ മട്ടന്നൂരിനു തങ്കപ്പതക്കം![]() യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. മുത്തുക്കുടകളും താലപ്പൊലിയും പഞ്ച വാദ്യവുമായി പത്മശ്രീ മട്ടന്നൂരിനെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. പ്രസിഡന്‍റ് സി. വി. ദേവദാസ് സമാജത്തിന്‍റെ ഉപഹാരമായി ഒരു തങ്കപ്പതക്കം അണിയിച്ചു. രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ), യേശു ശീലന്‍( അബുദാബി മലയാളി സമാജം), അഡ്വ. ഹാഷിം (വെയ്ക് യു. എ. ഇ.), രാമചന്ദ്രന്‍ (ദുബായ് പ്രിയ ദര്‍ശിനി), അജീഷ് (അക്കാഫ്), ഗോപാല കൃഷ്ണന്‍ മാരാര്‍ (മരാര്‍ സമാജം മുന്‍ പ്രസി.), വി. വി. ബാബു രാജ് ( സമാജം രക്ഷാധികാരി) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ![]() മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും പത്മശ്രീ പുരസ്ക്കാരം സ്വീകരിക്കുന്നു ![]() മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ മുപ്പത്തി രണ്ടാം വിവാഹ വാര്‍ഷിക ദിനമായ മെയ് എട്ടിനു തന്നെ ഈ സ്വീകരണ ച്ചടങ്ങു സംഘടിപ്പിക്കാന്‍ ആയതില്‍ സന്തോഷം പങ്കു വെച്ച് സമാജം രക്ഷാധികാരി വി. വി. ബാബു രാജ് അദ്ദേഹത്തിന് സ്വര്‍ണ്ണ നാണയം സമ്മാനിച്ചു. ![]() ഈ സംരംഭം സംഘടിപ്പിച്ച സമാജം പ്രവര്‍ത്തകരെ അനുമോദിച്ചു കൊണ്ട്, തന്‍റെ രസകരമായ മറുപടി പ്രസംഗത്തില്‍ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. പ്രസിഡന്‍റ് സി. വി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് മാരാര്‍ സ്വാഗതവും, ട്രഷറര്‍ പ്രസാദ് ഭാനു നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രശസ്ത കലാകാരിയും ടെലിവിഷന്‍ അവതാരികയുമായ കുമാരി ആരതി ദാസ് നയിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി. ![]() സമാജം പ്രവര്‍ത്തകരുടെ അര മണിക്കൂര്‍ നീണ്ടു നിന്ന ചെണ്ട മേളം കലാ പരിപാടികളിലെ മുഖ്യ ആകര്‍ഷണമായിരുന്നു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, music, personalities
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്