17 May 2009
താളം തെറ്റാത്ത കുടുംബം
ദോഹ: തലമുറകളെ വാര്‍ത്തെടുക്കേണ്ട ആദ്യ വിദ്യാലയമായ വീടുകളിലെ അന്തരീക്ഷം രക്ഷിതാക്കള്‍ മാതൃകാപരം ആക്കുകയാണെങ്കില്‍ നല്ല സമൂഹത്തിന്റെ സൃഷ്ടിക്ക് പ്രധാന ചാലകമായി അതു മാറുമെന്ന് ഡോ. റസീന പത്മം അഭിപ്രായപ്പെട്ടു. 'താളം തെറ്റാത്ത കുടുംബം' എന്ന പേരില്‍ ഫ്രന്‍ഡ്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്. സി. സി.) സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
നല്ല ഗാര്‍ഹികാ ന്തരീക്ഷത്തില്‍ വളരുന്ന തലമുറ സൃഷ്ടി പരമായ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക പങ്കു വഹിക്കും. കുടുംബത്തിലെ വ്യക്തികളുടെ സ്വഭാവ വ്യത്യാസങ്ങള്‍ പരസ്പരം അംഗീകരി ക്കേണ്ടതുണ്ട്. അതു മാറ്റാന്‍ ശാഠ്യം പിടിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് ഹേതുവാകും - ഡോ. റസീന പത്മം പറഞ്ഞു. എന്‍. കെ. എം. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷമീന ശാഹു സ്വാഗതവും എഫ്. സി. സി. കുടുംബ വേദി കണ്‍വീനര്‍ അബാസ് വടകര നന്ദിയും പറഞ്ഞു. ബിന്ദു സലീമും പങ്കെടുത്തു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: associations, qatar
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്