14 May 2009
“ദുബായ് പുഴ” അബുദാബിയില്‍
അബുദാബിയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'നാടക സൌഹൃദം' അവതരിപ്പിക്കുന്ന എറ്റവും പുതിയ നാടകം, 'ദുബായ് പുഴ' അബുദാബിയില്‍ അരങ്ങേറുന്നു. മേയ് 15 വെള്ളിയാഴ്ച കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ യുവ കലാ സാഹിതി യുടെ തോപ്പില്‍ ഭാസി അനുസ്മരണ ത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ദുബായ് പുഴ എഴുപതുകളിലേയും എണ്‍പതുകളിലേയും ഗള്‍ഫ് മലയാളികളുടെ പരിഛേദമാണ്.
അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ സ്ഥാപക മെംബറും പ്രസിഡന്റുമായിരുന്ന കൃഷ്ണ ദാസിന്റെ അനുഭവ ക്കുറിപ്പുകളായ 'ദുബായ് പുഴ' യെ ആധാരമാക്കി ഇസ്കന്ദര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന നാടകം, പ്രണയത്തിന്റെയും പ്രതികാരത്തിന്‍റെയും വിരഹത്തിന്‍റെയും കഥ പറയുന്നതോടൊപ്പം പ്രവാസ ജീവിത ത്തിന്റെ ചൂടും ചൂരും കാണികള്‍ക്ക് പകര്‍ന്നു നല്‍കുന്നു. മുപ്പതോളം കലാ കാരന്മാര്‍ അണിയറയിലു അരങ്ങിലും അണി നിരക്കുന്ന ദുബായ് പുഴയുടെ ഓളങ്ങള്‍ പ്രവാസികളായ നമ്മുടെ ജീവിതത്തിലെ തിരമാലകള്‍ ആയി തീര്‍ന്നേക്കാം. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: theatre
- ജെ. എസ്.
|
3 Comments:
ദുബായ് പുഴ SUPPER HIT..........!
സതീശന്‍ കുണിയേരി
അബുദാബി - മേയ് 15 വെള്ളിയാഴ്ച രാത്രി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ യുവ കലാ സാഹിതി യുടെ തോപ്പില്‍ ഭാസി അനുസ്മരണ ത്തോടനുബന്ധിച്ച് അവതരിപ്പിച്ച 'ദുബായ് പുഴ'
അരങ്ങ് തകര്‍ത്തു.
30 ഓളം കലാകാരന്മാരൂടെ ഉറക്കമില്ലാത്ത രാത്രീയുടെ ഫലം 'ദുബായ് പുഴ' SUPER HIT.
പുതുമുഖ നായികാമാര്‍ നാനായി അഭിനയം കഴ്ചവെച്ചു,പി. എം. അബ്ദുല്‍ റഹിമാന്‍ സാര്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ തീ മുനയീല്‍ നിര്‍ത്തിയപ്പൊള്‍..ഇതിലെ കൊച്ചു കലാകാരി ഐശ്വര്യ പ്രേക്ഷകരെ കരയിപ്പിച്ചു.
ഈ മാഹാ സംരംഭത്തില്‍ അണിയറയിലെങ്കിലും പങ്കാളിയവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു................
സതീശന്‍ കുണിയേരി
050-9168525
പ്രണയിച്ച പെണ്ണീനെ സ്വപ്നം കണ്ട് അബുദാബിയിലെ ഒരു മുറിയില്‍ കശിയുന്ന അലിങ്ക യുടെ ജിവിത ത്തിലൂടെ......
പ്രണയം ചിലപ്പോള്‍ അങ്ങനെയാണ് അത്.
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.
നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,
ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു. ചിലര്‍ അന്യോന്യം നിശബ്ദമായി സംസാരിക്കുന്നതും നമ്മുക്കീ നാടക്കത്തില്‍ കാണാം..
"ദൂരെയാണെങ്കിലും നീ എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....
യെന്ന അലിക്കയുടെ മന്ത്രോചാരണം പ്രവാസ മലയാളികളെ കണ്ണലിയിപ്പിച്ചു...!
ദൂബായ്പ്പുഴ ഇന്നിയും ഒരുപ്പാട് സ്റ്റേജില്‍ ഒഴുക്കികെണ്ടൈരിക്കട്ടെ......
യെന്ന്
ഷീബാ ബാലകൃഷ്ണ്‍ന്‍
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്