ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ ഹോട്ടല്‍ വ്യവസായ രംഗത്ത് ഈ വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ വന്‍ നഷ്ടം. ഏറ്റവും അധികം നഷ്ടമുണ്ടായത് ദുബായിലെ ഹോട്ടല്‍ രംഗത്തിനാണെന്നും എസ്.ടി.ആര്‍ ഗ്ളോബല്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ നാല് മാസത്തെ അപേക്ഷിച്ച് ദുബായിലെ ഹോട്ടലുകളില്‍ മുറി വാടകയ്ക്കെടുക്കുന്നവരുടെ എണ്ണത്തില്‍ 16 ശതമാനത്തിന്‍റേയും വരുമാനത്തില്‍ 34.5 ശതമാനത്തിന്‍റേയും കുറവാണ് ഉണ്ടായിട്ടുള്ളത്. മേഖലയിലെ ഹോട്ടല്‍ വരുമാനത്തില്‍ ശരാശരി 14.9 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്. അബുദാബിയില്‍ 10.5 ശതമാനത്തിന്‍റേയും മസ്കറ്റില്‍ 6.3 ശതമാനത്തിന്‍റേയും കുറവ് ഹോട്ടല്‍ മുറി വരുമാനത്തിലുണ്ടായെന്നും സര്‍വ്വേ ഫലം പറയുന്നു. അതേസമയം, ബെയ്റൂട്ടിലേയും ജിദ്ദയിലേയും ഹോട്ടല്‍ മുറി വാടക വരുമാനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്