17 May 2009
സ്ത്രീധന വിരുദ്ധ കുടുംബ സംഗമം
ദുബായ് : സമൂഹത്തില്‍ വ്യാപകം ആയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സ്ത്രീധനത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണം ആവശ്യം ആണെന്ന് ഓള്‍ ഇന്‍ഡ്യാ ആന്റി ഡൌറി മൂവ്മെന്റ് ദേര മലബാര്‍ ഹാളില്‍ നടത്തിയ സ്ത്രീധന വിരുദ്ധ കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സംഘടനയുടെ യു. എ. ഇ. കോര്‍ഡിനേറ്റര്‍ ത്രിനാഥ് കെ. അദ്ധ്യക്ഷത വഹിച്ച യോഗം കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ പി. എച്. അബ്ദുല്ല മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ഇന്‍ഡ്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് പി. വി. വിവേകാനന്ദ് മുഖ്യ പ്രഭാഷണം നടത്തി. കേരള കോര്‍ഡിനേറ്റര്‍ നാസര്‍ പരദേശി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യയില്‍ ഉടനീളം വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകത വിശദീകരിച്ചു. സംഘടനാ രക്ഷാധികാരിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ കെ. എ. ജബ്ബാരി പ്രവര്‍ത്തന രേഖ സമര്‍പ്പിച്ചു.
Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്