ദോഹ: ജമാ അത്തെ ഇസ്‌ലാമി കേരളയുടെ വിദ്യാഭ്യാസ വിഭാഗമായ മജ്‌ലിസുത്ത അ്‌ലീമില്‍ ഇസ്‌ലാമി ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ നടത്തിയ 2008-09 വിദ്യാഭ്യാസ വര്‍ഷത്തെ സംസ്ഥാന പൊതു പരീക്ഷയില്‍ പ്രൈമറി വിഭാഗത്തില്‍ ദോഹ അല്‍മദ്രസ അല്‍ ഇസ്‌ലാമിയിലെ ഫാത്വിമ ഹനാന്‍ ഒന്നാം റാങ്ക് നേടി. 500ല്‍ 469 മാര്‍ക്ക് നേടിയാണ് ഒന്നാം റാങ്ക് നേടിയത്. മദ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ദമ്പതിമാരായ ജഅ്ഫറിന്റെയും സഈദയുടെയും മകളാണ്.
ഒന്നാം റാങ്കിന് പുറമെ നാല്, അഞ്ച് റാങ്കുകളും ദോഹ മദ്രസയിലെ വിദ്യാര്‍ഥികള്‍ക്കു തന്നെയാണ്. ക്യുകെമ്മില്‍ ജീവനക്കാരനായ അബ്ദുല്‍ ലത്വീഫിന്റെ മകന്‍ തസ്‌നീം, ഖത്തര്‍ പെട്രോളിയത്തിലെ ജീവനക്കാരനായ അബാസ് വടകരയുടെ മകന്‍ ഫുആദ് എന്നിവരാണ് യഥാക്രമം 4, 5 റാങ്ക് ജേതാക്കള്‍. തസ്‌നിം അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ വക്‌റയിലെ വിദ്യാര്‍ഥിയാണ്. മൊത്തം 92 പേര്‍ പരീക്ഷയെഴുതിയ ദോഹ മദ്‌റസയ്ക്ക് ഇത്തവണ 15 ഡിസ്റ്റിങ്ഷനും 31 ഫസ്റ്റ് ക്ലാസ്സും 17 സെക്കന്‍ഡ് ക്ലാസ്സും 25 തേഡ് ക്ലാസ്സുമുണ്ട്. ഇത് മൂന്നാം തവണയാണ് ദോഹ മദ്രസ ഒന്നാം റാങ്ക് നേടുന്നത്.
2005 -06 വര്‍ഷത്തില്‍ ഹുദാ ഹംസയും 2007-08ല്‍ യാസ്മിന്‍ യൂസഫും ഇതിനു മുമ്പ് റാങ്ക് ജേതാക്കളായിട്ടുണ്ട്. ഈ മാസം 15ന് വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ 23-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന മദ്രസയ്ക്ക് ഇത്തവണത്തെ റാങ്ക് നേട്ടം ഇരട്ടി മധുരമായി. റാങ്ക് ജേതാക്കളെയും വിജയികളെയും ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി. ടി. അബ്ദുല്ല ക്കോയ, മദ്രസ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് അബ്ദു റഹ്മാന്‍ പുറക്കാട്, പ്രധാനാ ധ്യാപകന്‍ അബ്ദുല്‍ വാഹിദ് നദ്‌വി എന്നിവര്‍ അഭിനന്ദിച്ചു.
-
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: culture, kids, qatar
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്