16 June 2009
കണ്ടല്‍ കാടുകളുമായി യു.എ.ഇ. യുടെ തേക്കടി![]() യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ നിന്ന് നിരവധി പേരാണ് അവധി ദിനങ്ങളില്‍ ഖോര്‍ കല്‍ബയില്‍ എത്തുന്നത്. കുടുംബ സമേതം ഇവിടെ എത്തി മണിക്കൂറുകളോളം ചെലവഴിച്ചാണ് പലരും മടങ്ങാറ്. മല നിരകള്‍ അരികിടുന്ന ഈ പ്രദേശം അപൂര്‍വ പക്ഷികളുടെ സങ്കേതം കൂടിയാണ്. 20 ഇനത്തിലധികം അപൂര്‍വ പക്ഷികളെ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരീക്ഷകരുടെ സ്വര്‍ഗം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത് തന്നെ. ![]() കണ്ടല്‍ കാട് വെള്ളം നിറഞ്ഞിരിക്കുന്ന പ്രദേശമായത് കൊണ്ട് തന്നെ ചൂട് അധികം അനുഭവപ്പെടാറില്ല എന്നതും ഖോര്‍ കല്‍ബയുടെ പ്രത്യേകതയാണ്. കണ്ടല്‍ കാടുകള്‍ ക്കിടയിലൂടെ തോണി തുഴഞ്ഞ് സഞ്ചരിക്കാനും ഇവിടെ അവസരമുണ്ട്. പക്ഷേ ഇവിടത്തെ മീന്‍ പിടുത്തക്കാരില്‍ നിന്ന് തോണി വാടകയ്ക്ക് എടുക്കണമെന്ന് മാത്രം. തേക്കടിയുടെ അതേ പ്രകൃതി ഭംഗിയാണ് ഖോര്‍ കല്‍ബയിലേത്. അതു കൊണ്ട് തന്നെ പല മലയാളികളും ഈ പ്രദേശത്തെ വിളിക്കുന്നത് തേക്കടി എന്ന് തന്നെ. - ഫൈസല്‍ Labels: tourism
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്