മാധവിക്കുട്ടിയുടെ സമ്പൂര്‍ണ കൃതികള്‍ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നു. ഇതിന്‍റെ പ്രീപബ്ലിക്കേഷന്‍ ഉദ്ഘാടനം ദുബായില്‍ നടന്നു. ദുബായ് ഡിസി ബുക്സ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി എം.എ ബേബിയില്‍ നിന്ന് ഷാജഹാന്‍ മാടമ്പാട്ട് പ്രീപബ്ലിക്കേഷന്‍ ഫോം ഏറ്റുവാങ്ങി.
128 ദിര്‍ഹമാണ് മാധവിക്കുട്ടിയുടെ സമ്പൂര്‍ണ കൃതികള്‍ എന്ന പുസ്തകത്തിന്‍റെ പ്രീപബ്ലിക്കേഷന്‍ വില. മാധവിക്കുട്ടിയുടെ മലയാളത്തിലുള്ള മുഴുവന്‍ രചനകളും രണ്ട് വോള്യങ്ങളിലായിട്ടാണ് പ്രസിദ്ധീകരിക്കുന്നത്.
എം. മുകുന്ദന്‍റെ മയ്യപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്‍റെ 35-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.
സുകുമാര്‍ അഴീക്കോടിന്‍റെ തത്വമസി എന്ന ഗ്രന്ഥത്തിന്‍റെ 25-ാം വാര്‍ഷികവും ഇതൊടൊപ്പം ആഘോഷിച്ചു. തത്വമസിയുടെ 25-ാം വാര്‍ഷിക പതിപ്പിന്‍റെ പ്രകാശനം എം.എ ബേബി സുകുമാര്‍ അഴീക്കോടിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കോണ്‍സുല്‍ ജനറല്‍ വേണുരാജാമണിയും ചടങ്ങില്‍ പങ്കെടുത്തു.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്