റാസല്‍ഖൈമയില്‍ ഇപ്പോള്‍ അവശേഷിക്കുന്ന പ്രധാന കോട്ടകളില്‍ ഒന്നാണ്ദിയ കോട്ട. ഈ പുരാതന കോട്ടയ്ക്ക് മുകളിലെത്തിയാല്‍ ചുറ്റുമുള്ള കാഴ്ചകള്‍ അതി മനോഹരമാണ്.
റാസല്‍ഖൈമ നഗരത്തില്‍ നിന്ന് 15 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാല്‍ റംസ് പ്രദേശത്തുള്ള ദിയ കോട്ടയില്‍ എത്താം. മണ്‍ കട്ടകളും മറ്റും ഉപയോഗിച്ച് പതിനാറാം നൂറ്റാണ്ടിലാണ് ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. ഹജര്‍ മലനിരകള്‍ അതിരിടുന്ന
ദിയ കോട്ടയ്ക്ക് റാസല്‍ഖൈമയുടെ ചരിത്രത്തില്‍ തന്നെ പ്രധാന പങ്കുണ്ട്.
കല്‍പടവുകള്‍ കയറി കോട്ടയ്ക്ക് മുകളിലെത്താം. രണ്ട് വാച്ച് ടവറുകളുമുണ്ട് ഈ കോട്ടയില്‍.
മനോഹമാണ് ഇതിന്‍ മുകളില്‍ നിന്നുള്ള കാഴ്ച. മലനിരകള്‍ ഒരു വശത്ത്, ഗാഫ് മരങ്ങള്‍ നിറഞ്ഞ പ്രദേശം മറ്റൊരു ഭാഗത്ത്. റംസ് നഗരത്തിന്‍റെ വിദൂര കാഴ്ചയും ഈ കോട്ടയില്‍ നിന്ന് ലഭിക്കും.
കോട്ടയ്ക്ക് സമീപം പഴയ നിര്‍മ്മാണങ്ങളുടെ അവശിഷ്ടങ്ങളും കാണാം.
ഒരു കാലത്ത് ആക്രമണങ്ങളില്‍ നിന്ന് റാസല്‍ഖൈമയെ സംരക്ഷിച്ചിരുന്നത് ഈ കോട്ടയാണെന്ന് ഇന്നാട്ടുകാര്‍ പറയുന്നു.
1819 ല്‍ ബ്രീട്ടീഷ് ആക്രമണ സമയത്ത് ദിയ കോട്ടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ബ്രിട്ടീഷുകാര്‍ കപ്പലില്‍ നിന്ന് പീരങ്കി ഉപയോഗിച്ച് കോട്ടയെ ആക്രമിക്കുകയായിരുന്നു. 2001 ഏപ്രീലില്‍ ഈ കോട്ട അധികൃതര്‍ പുനര്‍ നിര്‍മ്മിച്ചു. പുരാവസ്തു സംരക്ഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഈ പുനര്‍ നിര്‍മ്മാണം.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്