04 June 2009
ഫൈസല്‍ ബാവയെ അനുമോദിക്കുന്നു![]() ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് പ്രമുഖ മലയാള ശാസ്ത്ര സാഹിത്യകാരനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡണ്ടും, മുന്‍ സെക്രട്ടറിയും ആയിരുന്ന, ഇപ്പോള്‍ ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ശ്രീ. കെ. കെ. കൃഷ്ണ കുമാര്‍ ആണ് ഉല്‍ഘാടനം ചെയ്യുന്നത്. എമിറേറ്റ്സ് നാഷ്ണല്‍ സ്കൂള്‍ - ഷാര്‍ജയില്‍ വെച്ചാണ് ഉല്‍ഘാടനം. വൈകീട്ട് 3.00 മണിക്ക് ബാല വേദിയും രക്ഷാ കര്‍തൃ സംഗമവും, 6.00 മണിക്ക് അനുമോദന യോഗവും, 6.10ന് ‘ലോക പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ കെ. കെ. കൃഷ്ണ കുമാര്‍ നടത്തുന്ന പ്രഭാഷണവും 7.15ന് ചര്‍ച്ചയും നടക്കും എന്ന് പ്രസിഡണ്ട് മുഹമ്മദ് ഇക്ബാല്‍, കോ - ഓര്‍ഡിനേറ്റര്‍ മുരളി എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050-86 30 977, 050-67 64 556 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. Labels: associations, personalities
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്