വിമര്‍ശിക്കുന്നവര്‍ക്ക് എതിരേ അനുയായികളെ ഇളക്കി വിടുന്നത് ഭൂഷണമാണോ എന്ന് വി.എസ് അചുതാനന്ദന്‍ ആലോചിക്കണമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. മുഖ്യമന്ത്രിയെ എതിര്‍ക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍ സി.പി രാമസ്വാമിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അഴീക്കോട്.
ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുകുമാര്‍ അഴീക്കോട്.
ദുബായില്‍ കേരള സാഹിത്യ അക്കാദമിയും ദലയൂം ചേര്‍ന്ന് സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ ജന്മ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇദ്ദേഹം.
ജനാധിപത്യം എന്ന് പറയുന്നത് വിയോജിപ്പിലൂടെയുള്ള ഭരണമാണ്. മുഖ്യമന്ത്രിയെ എതിര്‍ക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍ സി.പി രാമസ്വാമിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അഴീക്കോട് പറഞ്ഞു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സുപ്പീരിയര്‍ അഡ്വൈസറാണെന്ന് താന്‍ തമാശയായി പറഞ്ഞതായിരുന്നു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല കോണ്‍ഗ്രസിന്‍റേയും സുപ്പീരിയര്‍ അഡ്വൈസറാണ് താനെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു.
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പിണറായി വിജയന്‍ ലാവ് ലിന്‍ കേസില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് ശരിയല്ലെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്