ദുബായിലെ റോഡുകളില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ പോലീസ് പുതിയ തരം ക്യാമറകള്‍ സ്ഥാപിക്കുന്നു. മരത്തിന് മുകളിലും പാലങ്ങളിലും ഇലക്ട്രിക് പോസ്റ്റിന് പുറകിലും രഹസ്യമായി ഉറപ്പിക്കാവുന്ന ക്യാമറകളാണിവ. ഈ ഗണ്‍ റഡാറുകള്‍ കൈയില്‍ പിടിച്ച് വാഹനങ്ങള്‍ നിരീക്ഷിക്കുകയും ആവാം. 150 മീറ്റര്‍ അകലെ നിന്ന് വാഹനങ്ങളുടെ അമിത വേഗത ഇത്തരം ക്യാമറകള്‍ക്ക് മനസിലാക്കാനാവും.
ഈ മാസം 15 മുതല്‍ ഇത്തരത്തിലുള്ള 15 ക്യാമറകള്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുമെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു.
ഇതിനകം തന്നെ ഗണ്‍ റഡാറുകളുടെ പരീക്ഷണം പോലീസ് ആരംഭിച്ചു കഴിഞ്ഞു. നിരവധി പേര്‍ ഈ ക്യാമറകളില്‍ കുടുങ്ങിയതായും എന്നാല്‍ ഇവര്‍ക്കെതിരെ നടപടി എടുക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജൂലൈ 15 ന് ശേഷം ഈ ക്യാമറകളില്‍ കുടുങ്ങുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരും.
2000 ദിര്‍ഹം വരെ പിഴയും ലൈസന്‍സില്‍ എട്ട് ബ്ലാക് പോയന്‍റുകള്‍ വരെയുമാണ് അമിത വേഗതയില്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്നവര്‍ക്ക് ലഭിക്കുക. കഴിഞ്ഞ വര്‍ഷം ദുബായിലെ റോഡുകളിലെ നിയമ ലംഘകരുടെ എണ്ണം 24.6 ലക്ഷമായിരുന്നു. തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ 150 ശതമാനത്തിന്‍റെ വര്‍ധനവാണിത്.
റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് അധികൃതര്‍ റോഡുകളില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ദുബായില്‍ മൊത്തം 1000 ക്യാമറകള്‍ ഉണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
റോഡരികില്‍ ക്യാമറകള്‍ കാണുമ്പോള്‍ വാഹനത്തിന്‍റെ വേഗത കുറയ്ക്കുകയും പിന്നീട് വേഗത വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ ഇനി മുതല്‍ പുതിയ തരം ക്യാമറകളില്‍ കുടുങ്ങുമെന്ന് ഉറപ്പ്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്