യു.എ.ഇയില്‍ ഡ്രൈവര്‍മാരില്‍ മൂന്നില്‍ രണ്ട് പേരും അപകടത്തിന് വഴിവെക്കും വിധം വാഹനമോടിക്കുന്നവര്‍ ആണെന്ന് പഠന റിപ്പോര്‍ട്ട്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഇന്‍ഡികേറ്റര്‍ ഇടാന്‍ മറക്കുന്നതുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം.
യു.എ.ഇയിലെ ഡ്രൈവര്‍മാരില്‍ മൂന്നില്‍ രണ്ട് പേരും അപകടത്തന് വഴിവെക്കും വിധം വാഹനമോടിക്കുന്നവരാണെന്ന് റോഡ് സുരക്ഷാ സര്‍വേയിലാണ് കണ്ടെത്തിയത്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഇന്‍ഡിക്കേറ്ററുകള്‍ ഇടാന്‍ മറക്കുന്നതും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് മുഖ്യ കാരണങ്ങളായി വിലയിരുത്തുന്നത്. അന്താരാഷ്ട്ര സംഘടനയായ യൂഗോവാണ് ജൂലൈ രണ്ട് മുതല്‍ അഞ്ച് വരെയുള്ള കാലയളവില്‍ സര്‍വേ നടത്തിയത്.
സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും റോഡപകടങ്ങള്‍ക്ക് ദൃക് സാക്ഷികളായവരാണ്. ഇതില്‍ 47 ശതമാനം പേരും ഇതേ കാലയളവില്‍ മൂന്നോളം അപകടങ്ങള്‍ കണ്ടു. 18 ശതമാനം പേര്‍ വലിയ അപകടങ്ങള്‍ക്കും 40 ശതമാനം പേര്‍ ഗുരുതരമായ
പരിക്കുകള്‍ക്ക് കാരണമാകുന്ന അപകടങ്ങള്‍ക്കും സാക്ഷികളായി. അപകടങ്ങള്‍ കാരണം മണിക്കൂറുകളോളം സമയം നഷ്ടമായെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.
21 ശതമാനം അപകടങ്ങള്‍ക്കും കാരണം വാഹനങ്ങളുടെ അമിത വേഗതയും കാല്‍നടയാത്രക്കാരുടെ ശ്രദ്ധക്കുറവുമാണെന്നും സര്‍വേ ഫലത്തില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും രാജ്യം കാല്‍നടക്കാര്‍ക്ക് യോജിച്ചതല്ല എന്നാണ് അഭിപ്രായപ്പെട്ടത്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്