20 July 2009
സ്വലാത്തു ന്നാരിയ മൂന്നാം വാര്‍ഷിക സംഗമം![]() ഖലീല്‍ തങ്ങളുടെ അഭിമുഖങ്ങള്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശനം മുസ്തഫ ദാരിമി നിര്‍വ്വഹിച്ചു. മുസ്വഫ എസ്. വൈ. എസ്. ഉം റ സംഘത്തിന്റെ അമീര്‍ കെ. കെ. എം. സ അ ദിയുടെ നേതൃത്വത്തില്‍ മദീനയിലും , കാസര്‍ കോഡ് മുഹിമ്മാത്ത്, മ അ ദിന്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വലാത്ത് മജ്ലിസുകള്‍ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിക്കപ്പെട്ടു. ഇശാ നിസ്കാര ശേഷം തുടങ്ങാന്‍ തീരുമാനിച്ചിരുന്ന സംഗമത്തിന് യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അസര്‍ നിസ്കാരത്തോടെ തന്നെ എത്തി ച്ചേര്‍ന്ന് കൊണ്ടിരുന്നു. സംഘാടകരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് തിങ്ങി നിറഞ്ഞ സദസ്സ് ആദ്യമ വസാനം പരിപാടികളില്‍ പങ്ക് കൊണ്ട് ആത്മ നിര്‍വൃതി യോടെയാണ് തിരിച്ച് പോയത്. മസ്ജിദ് ഇമാം കൂടിയായ മുസ്വഫ എസ്. വൈ. എസ്. വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി കടാംങ്കോട് അദ്ധ്യക്ഷത വഹിച്ചു. അബ് ദുല്‍ ഹമീദ് സ അ ദി ഈശ്വര മംഗലം സ്വാഗതവും, പ്രോഫ. ഷാജു ജമാലുദ്ധീന്‍ നന്ദിയും രേഖപ്പെടുത്തി. പ്രമുഖ പണ്ഡിതന്മാരും സാ ദാത്തിങ്ങളും പരിപാടിയില്‍ സംബന്ധിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്