31 July 2009
സഹൃദയ പുരസ്കാരങ്ങള്‍ സമ്മാനിച്ചു
ദുബായ് : സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെ ഇരുപത്തി യഞ്ചാം വാര്‍ഷികത്തോ ടനുബന്ധിച്ച് സഹൃദയ അവാര്‍ഡ് ദാനവും സ്നേഹ സംഗമവും ദുബായ് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലിലെ നിറഞ്ഞ സദസ്സില്‍ നടന്നു. പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെ, വിവിധ വിഭാഗങ്ങളിലായി, 25 പേര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. ഓള് ഇന്ത്യ ആന്റി ഡൗറി മൂവ്മെന്റ്റ് സ്ഥാപക അധ്യക്ഷനും, പ്രവാസി എഴുത്തു കാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം ചരമ വാര്‍ഷിക ത്തോടനു ബന്ധിച്ചാണ് അവാര്‍ഡ് ദാനം നടത്തിയത്. യു. എ. ഇ. യിലെ മാധ്യമ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഖലീജ് ടൈംസ് ഡപ്യൂട്ടി എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ സഹൃദയ പുരസ്കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവര്ത്തകന് നാസര്‍ ബേപ്പൂര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി സ്വാഗതം പറഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ റിലേഷന്‍സ് മാനേജറുമായ കെ. കെ. മൊയ്തീന് കോയ, മുഹമ്മദലി പടിയത്ത് അനുസ്മരണ പ്രഭാഷണം നടത്തി. അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ പ്രസ്ഥാനത്തിന്റെ സ്ഥാപക അധ്യക്ഷനും, ഒട്ടേറെ സ്ത്രീധന രഹിത വിവാഹങ്ങള്‍ സ്വന്തം ചിലവില്‍ നടത്തുകയും ചെയ്ത് ആ രംഗത്ത് ബോധവല്‍ക്കരണ മാതൃക ആയിരുന്നു മുഹമ്മദലി പടിയത്ത്. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും, ആദ്യ കാല വാണിജ്യ പ്രവാസി പ്രമുഖനും ഗ്രന്ഥകാരനുമായ മുഹമ്മദലി പടിയത്തിനെ സംബന്ധിച്ചുള്ള ഓര്‍മ്മകള്‍ മൊയ്തീന് കോയ സദസ്സുമായി പങ്കു വെച്ചു. പടിയത്തിന്റെ ഓര്‍മ്മകള്‍ അനശ്വരമാക്കി കൊണ്ട്, അദ്ദേഹത്തിന്റെ പേരില്‍ ഈ പുരസ്കാര സമര്‍പ്പണം വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, സലഫി ടൈംസ് പത്രാധിപരുമായ കെ. എ. ജബ്ബാരി യുടെ നിസ്വാര്‍ത്ഥ സേവനം പ്രശംസനീയമാണ്. ഇത്ര അധികം പുരസ്കാരങ്ങള്‍ നല്‍കുന്നതിന് എതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നപ്പോഴും, നിശ്ചയ ദാര്‍ഡ്യത്തോടെ, എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച്, പുരസ്കാര ദാനം വിജയകരമായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് ഉദ്ദേശ ശുദ്ധിയില്‍ ഉള്ള തന്റെ അചഞ്ചലമായ വിശ്വാസം ഒന്നു കൊണ്ട് മാത്രമാണ്. കുറേ ഏറെ പേര്‍ക്ക് ലഭിക്കുന്നതില്‍ ഒന്ന് മാത്രമായി പോകുന്ന പുരസ്കാരം, തങ്ങളുടെ വില കുറയാന്‍ ഇടയാക്കും എന്ന് ഭയക്കുന്നവര്‍, പക്ഷെ, ഈ പുരസ്കാര ദാനത്തിന്റെ ഉദ്ദേശ ലക്ഷ്യം, വിവിധ രംഗങ്ങളില്‍ ഉള്ള പ്രവര്‍ത്തനത്തിനുള്ള സ്നേഹാദര പൂര്‍വമായ അംഗീകാരമാണ് എന്നത് ഓര്‍ക്കണം. ഈ സ്നേഹവും സദുദ്ദേശവും മനസ്സിലാക്കിയാണ് താന്‍ ഈ പുരസ്കാരം സന്തോഷപൂര്‍വം ഏറ്റു വാങ്ങുന്നത് എന്ന് ഗള്‍ഫിലെ മാധ്യമ രംഗത്ത് സുദീര്‍ഘമായ സാന്നിധ്യവും, മാധ്യമ രംഗത്തെ സമഗ്രമായ സംഭാവനക്കുള്ള പുരസ്കാര ജേതാവുമായ കെ. പി. കെ. വേങ്ങര ചൂണ്ടിക്കാട്ടി. മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള 2009 ലെ സഹൃദയ പുരസ്കാരം e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന്‍ ലഭിച്ചു. മികച്ച പരിസ്ഥിതി പത്ര പ്രവര്‍ത്തന ത്തിനുള്ള പുരസ്കാരം e പത്രം കോളമിസ്റ്റായ ഫൈസല്‍ ബാവക്കാണ് ലഭിച്ചത്. ഫൈസല്‍ ബാവയുടെ അതിരപ്പള്ളി പദ്ധതിയെ കുറിച്ചുള്ള ലേഖനത്തിന്, കഴിഞ്ഞ മാസം കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു. ഈ ലേഖനം e പത്രത്തില്‍ ഫൈസല്‍ ബാവയുടെ പച്ച കോളത്തില്‍ “അതിരപ്പിള്ളി പദ്ധതി: വിധി കാത്ത് ചാലക്കുടി പുഴയും” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത സിനിമാ തിരക്കഥാ രചയിതാവും എഴുത്തുകാരനുമായ ഇക്ബാല്‍ കുറ്റിപ്പുറം, സ്വര്‍ണം സുരേന്ദ്രന്, പ്രീത ജിഷി, സബാ ജോസഫ്, ജ്യോതി കുമാര്‍, എന്‍. പി. രാമചന്ദ്രന് എന്നിവരാണ് പുരസ്കാര സമര്‍പ്പണം നിര്‍വഹിച്ചത്. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി കൃതജ്ഞത അര്‍പ്പിച്ചു.
Labels: associations, personalities, prominent-nris
- ജെ. എസ്.
|
2 Comments:
ഹുസൈൻ സലഫിക്ക് എന്തിനുള്ള അവാർഡാണ് ..ഏറ്റവും വലിയ നുണയനുള്ള അവാർഡിനർഹനാണാദേഹം..
നുണ പറയൽ മത്സരം സംഘടിപ്പിച്ച് വിജയികൾക്ക് റെക്സോണ സോപ്പും സോപ്പുപെട്ടിയു വിതരണം ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ സംഘടനയുടേ നേതാവണല്ലോ (തെളിവുകൾ ആവശ്യമുണ്ടെങ്കിൽ അയക്കാവുന്നതാണ് )
വഹാബിസം എന്ന ഭീകരപ്രസ്ഥാനത്തിന്റെ കാപട്യം മറച്ചു വെക്കാൻ ഓരോ പരിപാടികൾ.ജനം തിരിച്ചറിയണം
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്