ഒരു കാലത്ത് ദുബായിയുടെ പ്രധാന ആകര്‍ഷണമായിരുന്നു മുന്‍ വശത്ത് വമ്പന്‍ ഗിത്താറുകളുമായി നില്‍ക്കുന്ന ഹാര്‍ഡ് റോക്ക് കഫേ. ഇപ്പോള്‍ അടച്ചു പൂട്ടിയിരിക്കുന്ന ഇത് അധികം വൈകാതെ തന്നെ പൊളിച്ചു മാറ്റും. 1997 ലെ ഡിസംബറിലാണ് ഹാര്‍ഡ് റോക്ക് കഫേ ആരംഭിക്കുന്നത്. എമിറേറ്റില്‍ ആരംഭിച്ച ആദ്യ ബാറുകളില്‍ ഒന്നായിരുന്നു ഇത്. ഷെയ്ക്ക് സായിദ് റോഡില്‍ ദുബായ് മീഡിയ സിറ്റിക്ക് സമീപം തല ഉയര്‍ത്തി നില്‍ക്കുന്ന ഈ കെട്ടിടം അബുദാബിയിലേക്കുള്ള യാത്രാമധ്യേ ആരേയും ആകര്‍ഷിക്കും.
ദുബായ് മറീനയിലും മറ്റും ഇന്നത്തെ വികസനം വരുന്നതിന് മുമ്പ് ഷെയ്ക്ക് സായിദ് റോഡിലെ പ്രധാന ലാന്‍ഡ് മാര്‍ക്കായിരുന്നു ഇതെന്ന് പലരും ഓര്‍ത്തെടുക്കുന്നു.
ദുബായിലെ ഹാര്‍ഡ് റോക്ക് കഫേ പൊളിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫെയ്സ് ബുക്കില്‍ ഒരു ഗ്രൂപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. 15,000 ത്തിലധികം പേരാണ് ഇതിനകം ഈ ഗ്രൂപ്പില്‍ അംഗങ്ങളായത്.
അന്തരിച്ച പോപ്പ് സിംഗര്‍ മൈക്കല്‍ ജാക്സണ്‍ അടക്കം നിരവധി പ്രമുഖര്‍ ഹാര്‍ഡ് റോക്ക് കഫേ സന്ദര്‍ശിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഈ കെട്ടിടത്തില്‍ പതിച്ചിരിക്കുന്ന അറിയിപ്പില്‍ അധികം വൈകാതെ തന്നെ മറ്റൊരു സ്ഥലത്ത് ഹാര്‍ഡ് റോക്ക് കഫേ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ആ രണ്ട് ഗിത്താറുകള്‍ പുതിയ കെട്ടിടത്തിനുണ്ടാകുമോ എന്ന ചോദ്യത്തിന് ഇതു വരെ ഉത്തരമായിട്ടില്ല.
ഏതായാലും ഹാര്‍ഡ് റോക്ക് കഫേ ദുബായിയുടെ ലാന്‍ഡ് മാര്‍ക്കാണ് എന്ന് പറഞ്ഞിരുന്ന കാലം ഇനി ഉണ്ടാവില്ല.
Labels: dubai, life
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്