ദുബായില്‍ നീണ്ട നാളത്തെ പരിശീലനത്തിന് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചവര്‍ വീണ്ടും പരിശീലനത്തിന് വിധേയരാകേണ്ടി വരും. ഇത് സംബന്ധിച്ച നിര്‍ദേശം ആര്‍.ടി.എയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുയാണ് ഇപ്പോള്‍.
ദുബായില്‍ ഗതാഗത നിയമ ലംഘനനങ്ങളും അപകടങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നതിന്‍റെ ഭാഗമായി പുതിയ രീതി കൊണ്ട് വരുന്നത്. ദുബായില്‍ നീണ്ട നാളത്തെ പരിശീലനത്തിന് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചവര്‍ വീണ്ടും പരിശീലനത്തിന് വിധേയരാകണമന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച നിര്‍ദേശം ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.
പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നവരെല്ലാം ആര്‍.ടി.എയുടെ അവയര്‍നെസ് സെന്‍ററില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുത്തിരിക്കണമെന്നാണ് നിയമ നിര്‍ദേശമെന്ന് ഡ്രൈവിംഗ് ലൈസന്‍സിംഗ് വിഭാഗം ഡയറക്ടര്‍ അബ്ദുല്ല അല്‍ ജാസിം പറഞ്ഞു. പുതിയ ഡ്രൈവര്‍മാരും വാണിജ്യ ഡ്രൈവര്‍മാരും നിര്‍ബന്ധിത പരിശീലനത്തില്‍ പങ്കെടുക്കണം. എന്നാല്‍ ഇത് ഗതാഗത ലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ബ്ലാക് പോയന്‍റ് കുറയ്ക്കാന്‍ വേണ്ടി നടത്തുന്ന പരിശീലനമല്ലെന്ന് അദ്ദേഹം പറഞ്ഞു.
വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും അപകടങ്ങളും നിയമ ലംഘനങ്ങളും ഒഴിവാക്കുകയും ചെയ്യുന്നതിനുള്ള ബോധവത്ക്കരണമാണ് പരീശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.
ദുബായില്‍ ലൈസന്‍സുള്ള എല്ലാ ഡ്രൈവര്‍മാരേയും പരിശീലനത്തിന് വിധേയമാക്കുന്നതിനും പദ്ധതിയുണ്ട്. അവയര്‍നെസ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ സ്വതന്ത്ര ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനും ആലോചനയുണ്ടെന്നും അബ്ദുല്ല ജാസിം പറഞ്ഞു.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്