
മുസ്ലിം സമുദായത്തിന്റെ ആത്മീയ ആചാര്യന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാന്‍ മാത്രമായി ഒരു വെബ് സൈറ്റ് രൂപമെടുത്തു.
www . tribute to shihab thangal . com എന്നതാണ് വെബ് സൈറ്റിന്റെ പേര്. കെ. എം സി. സി. അബുദാബി സ്റ്റേറ്റ് കമ്മിറ്റിയുടെ ഐ.ടി. വിംഗ് ആണ് ഈ വെബ് സൈറ്റ് ഒരുക്കിയിട്ടുള്ളത്. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഈ വെബ് സൈറ്റില്‍ അനുശോചനം രേഖപ്പെടുത്താം. കമന്റായിട്ടാണ് അനുശോചന സന്ദേശം എഴുതേണ്ടത്. ഇതിനോടകം 209 പേര്‍ അനുശോചനം രേഖപ്പെടുത്തി കഴിഞ്ഞു. സൈറ്റ് അല്‍പ്പ ദിവസത്തിനുള്ളില്‍ പാണക്കാട് കുടുംബാംഗങ്ങള്‍ക്ക് കൈമാറും എന്ന് സംസ്ഥാന കെ. എം. സി. സി. ഭാരവാഹികള്‍ അറിയിച്ചു.
Labels: associations, nri
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്