06 August 2009
എല്‍വിസ് ചുമ്മാറിന് പുരസ്കാരം
ദൃശ്യ മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള സഹൃദയ പുരസ്കാരം ജയ്ഹിന്ദ് ടെലിവിഷന്‍ മിഡില്‍ ഈസ്റ്റ് ചീഫായ എല്‍വിസ് ചുമ്മാറിന് സമ്മാനിച്ചു. ദുബായില്‍ വച്ചു നടന്ന പ്രൌഡ ഗംഭീരമായ പുരസ്കാര ദാന ചടങ്ങില്‍ വെച്ച് പ്രശസ്ത സിനിമാ തിരക്കഥാ കൃത്തായ ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് പുരസ്കാരം എല്‍വിസിന് കൈമാറിയത്. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായ പ്രമുഖനും ആയിരുന്ന മുഹമ്മദലി പടിയത്തിന്റെ നാലാം അനുസ്മരണ വാര്‍ഷികത്തോടനുബന്ധിച്ച് ദുബായില്‍ ജൂലൈ 30നാണ് സലഫി ടൈംസ് വായനക്കൂട്ടം ‘സഹൃദയ’ അവാര്‍ഡ് ദാന ചടങ്ങും കുടുംബ സംഗമവും നടന്നത്.
ജയ്ഹിന്ദ് ടെലിവിഷന്‍ ചാനലില്‍ കുട്ടികളുടെ ഇടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് എല്‍വിസ് ചുമ്മാര്‍ അവതരിപ്പിച്ച പരിപാടിയാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അശ്ലീല ചിത്രങ്ങളും മറ്റും മൊബൈല്‍ ഫോണ്‍ വഴി വിതരണം നടത്തുന്ന ഒരു ശ്രംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഈ വിഷയം രാഷ്ടീയ സാമൂഹിക ശ്രദ്ധ പിടിച്ചു പറ്റുകയും അധികം വൈകാതെ തന്നെ കേരളത്തിലെ വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിക്കുകയും ഉണ്ടായി.
Labels: associations, personalities
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്