10 August 2009
രിസാല നാഷണല്‍ സാഹിത്യോത്സവ് സമാപിച്ചു![]() ![]() വ്യക്തിഗത ജേതാക്കളായ അഹമ്മദ് റബീന്‍, ഫവാസ് ഖാലിദ്, സിറാജുദ്ദീന്‍ വയനാട് അഹമ്മദ് റബീന്‍, ദുബൈ (ജൂനിയര്‍) സിറാജുദ്ദീന്‍ വയനാട് (അല്‍ ഐന്‍) ഫവാസ് ഖാലിദ് (സീനിയര്‍) എന്നിവര്‍ വ്യക്തിഗത ജേതാക്കളായി. ![]() വൈകുന്നേരം നടന്ന സമാപന സമ്മേളനം കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും അവയെ അരങ്ങത്തു കൊണ്ടു വരാനുള്ള പരിശ്രമങ്ങളും മാനുഷികവും സാമൂഹികവുമായ നന്മകളെയാണ് ലക്ഷ്യം വെക്കുന്നതും പ്രതിഫലിപ്പി ക്കുന്നതുമെന്ന‍് അദ്ദേഹം പറഞ്ഞു. സംസ്കാരങ്ങള്‍ക്കും തനിമകള്‍ക്കും പുതിയ സങ്കേതങ്ങള്‍ ഉണ്ടായി ക്കൊണ്ടിരിക്കുന്ന കാലത്ത് പഴയ സംസ്കാരങ്ങളെ ക്കൂടി രംഗത്തു കൊണ്ടു വരുന്ന സംരംഭങ്ങള്‍ കൂടുതല്‍ ഉണ്ടാകേണ്ട തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ![]() സിറാജ് ദിനപത്രം ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ്, സാജിദ ഉമര്‍ ഹാജി, നാസര്‍ ബേപ്പൂര്‍, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍, മുനീര്‍ ഹാജി, സുബൈര്‍ സഅദി, സൈദലവി ഊരകം, റസാഖ് മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക് അതിഥികള്‍ ട്രോഫികള്‍ സമ്മാനിച്ചു. ![]() രാവിലെ പത്തിന് ആരംഭിച്ച സാഹിത്യോത്സവ് എസ് വൈ എസ് നാഷണല്‍ കമ്മിറ്റി സെക്രട്ടറി മുഹമ്മദലി സഖാഫി കാന്തപുരം ഉദ്ഘാടനം ചെയ്തു. ശരീഫ് കാരശ്ശേരി, ബഷീര്‍ സഖാഫി, മുഹമ്മദ് അഹ്സനി, അലി അശ്‌റഫി, കാസിം പുറത്തീല്‍, നൗഫല്‍ കരുവഞ്ചാല്‍, സമീര്‍ അവേലം, ജബ്ബാര്‍ പി സി കെ സംസാരിച്ചു. - ജബ്ബാര്‍ പി. സി. കെ. കണ്‍വീനര്‍, പബ്ലിക് റിലേഷന്‍ RSC National Sahityolsav held at Sharjah Labels: abudhabi, associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്