21 August 2009
സ്നേഹ സാന്ത്വനം
ഖത്തര്‍ കെ. എം. സി. സി. സംഘടിപ്പിച്ച 'സ്നേഹ സാന്ത്വനം' പരിപാടിയില്‍ വിവിധ പദ്ധതികളായി 64 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. ആഗസ്റ്റ് 19 ബുധനാഴ്ച രാത്രി എട്ടര മണിക്ക് ഐ. സി. സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീമതി ദീപ ഗോപാലന്‍ വാധ്വ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.
'സാമൂഹ്യ സുരക്ഷാ പദ്ധതി'യില്‍ അംഗമായിരിക്കെ മരണമടഞ്ഞ ആറു പേരുടെ കുടുംബത്തിനു നാല് ലക്ഷം രൂപ വീതവും, 'സ്നേഹപൂര്‍വ്വം കെ. എം. സി. സി' പദ്ധതി പ്രകാരം നാല്‍പതു ലക്ഷം രൂപയും വിതരണം ചെയ്തു. ഖത്തറില്‍ ജോലി ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും എന്ത് വിഷയത്തിലും യാതൊരു തടസ്സവുമില്ലാതെ നേരിട്ട് വരാവുന്ന അത്താണിയായി ഇന്ത്യന്‍ എംബസിയെ മാറ്റി എടുക്കണം എന്നതാണ് തന്റെ ആഗ്രഹമെന്നും, സ്വന്തം മാതാവായി കണ്ടു ഏതു വിഷയവുമായും തന്നെ സമീപിക്കാം എന്നുമുള്ള അംബാസ്സഡറുടെ പ്രസ്താവന കരഘോഷ ത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. കെ. എം. സി. സി. ആക്ടിംഗ് പ്രസിഡന്‍ട് കെ. ടി. എ. ലത്തീഫ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എസ്. എ. എം. ബഷീര്‍ സ്വാഗതം പറഞ്ഞു. കെ. കെ ഉസ്മാന് (ഇന്‍കാസ്), ബാബു രാജ് (സംസ്കൃതി), വര്‍ഗീസ് (ഐ. സി. സി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പാറക്കല്‍ അബ്ദുള്ള, ഇഖ്ബാല്‍ ചേറ്റുവ എന്നിവര്‍ സന്നിഹിതരായിരുന്നു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: qatar
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്