നിരവധി പള്ളികള്‍ ഉണ്ടെങ്കിലും നോമ്പു തുറക്കാന്‍ സമയമായെന്ന് അറിയിച്ചു കൊണ്ട് ദുബായില്‍ ഇപ്പോഴും പീരങ്കി വെടി പൊട്ടിക്കുന്നു. കാലം പുരോഗമിച്ചിട്ടും പരമ്പരാഗ തമായുള്ള ആചാരം തുടകരുകയാണ് ഇവിടെ.
നോമ്പ് തുറക്കാന്‍ സമയമായെന്ന് അറിയിച്ചു കൊണ്ട് ദുബായില്‍ പീരങ്കി വെടി പൊട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എല്ലാ റമസാനിലും ഇത് മുടക്കമില്ലാതെ തുടരുകയും ചെയ്യുന്നു.
ബര്‍ദുബായിലെ ഈദ് ഗാഹിന് സമീപം പ്രത്യേകം വേര്‍തിരിച്ച സ്ഥലത്തു നിന്നാണ് ഇങ്ങനെ പീരങ്കി വെടി പൊട്ടിക്കുന്നത്. ദുബായ് പോലീസിന്‍റെ നേതൃത്വത്തിലാണ് ഈ വെടി പൊട്ടിക്കല്‍. ഒരു സെര്‍ജന്‍റും, ഒരു ട്രാഫിക് ഓഫീസറും, മൂന്ന് പോലീസുകാരും അടങ്ങുന്ന അഞ്ചംഗ സംഘമാണ് ഇതിനായി ഉണ്ടാവുക.
ഓരോ ദിവസവും വൈകുന്നേരം പോലീസ് സംഘം പീരങ്കി ഇവിടെ കൊണ്ട് വയ്ക്കുകയാണ് ചെയ്യുന്നത്. പീരങ്കിയില്‍ തിര നിറച്ച് കാത്തിരിക്കുന്ന ഈ സംഘം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് വയര്‍ലസ് മെസേജ് ലഭിക്കുന്ന നിമിഷം ബട്ടണ്‍ അമര്‍ത്തി വെടി പൊട്ടിക്കുന്നു. 1960 മുതലാണ് ദുബായ് പോലീസ് ഇത്തരത്തില്‍ റമസാന്‍ കാലത്ത് പീരങ്കി വെടി പൊട്ടിക്കുന്ന ദൗത്യം ഏറ്റെടുത്തത്.
പീരങ്കി വെടി പൊട്ടിക്കുന്നത് കാണാന്‍ നിരവധി പേരാണ് ബര്‍ദുബായിലെ ഈദ് മുസല്ലയ്ക്ക് സമീപം ദിവസവും എത്തുന്നത്.
1800 കളില്‍ തന്നെ ഇത്തരത്തിലുള്ള വെടി പൊട്ടിക്കല്‍ സംവിധാനം ഇവിടങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്നെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെടി പൊട്ടിക്കാനായി പണ്ട് കാലത്ത് മിലിട്ടറി പീരങ്കികളാണ് ഉപയോഗിച്ചി രുന്നതെങ്കില്‍ ഇപ്പോള്‍ സോണിക് പീരങ്കികള്‍ക്ക് ഇത് വഴി മാറിയിരിക്കുന്നു എന്ന വ്യത്യാസം മാത്രം.
Labels: dubai, life
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്