06 August 2009
യുദ്ധ വിരുദ്ധ സെമിനാര്‍![]() യുദ്ധം തുടര്‍ കഥയാവുകയും യുദ്ധത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരികയും, യുദ്ധ മുതലാളിമാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ലോകം മുഴുവനുമുള്ള വിഭവങ്ങള്‍ വെട്ടി പ്പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സാമ്രാജ്യത്വം, വിഭവങ്ങള്‍ കുന്നു കൂട്ടുകയും അതിനെതിരെ നില്‍ക്കുന്ന രാജ്യങ്ങളെ അനാവശ്യ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നു. ഇനിയൊരു യുദ്ധം വേണ്ട ഹിരോഷിമകളിനി വേണ്ട നാഗസാക്കികളിനി വേണ്ട പട്ടിണി കൊണ്ടു മരിക്കും കോടി കുട്ടികളലമുറ കൊള്‍കേ കോടികള്‍ കൊണ്ടും ബോംബുണ്ടാക്കാന്‍ കാടന്മര്‍ക്കേ കഴിയൂ ... ..... ..... ഇനി വേണ്ട ഇനി വേണ്ട ഇനിയൊരു യുദ്ധം വേണ്ടിവിടെ ... സെമിനാറില്‍ രാജീവ് ചേലനാട്ട് ‘യുദ്ധത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയവും, ടി. പി. ഗംഗാധരന്‍ ‘യുദ്ധവും മാധ്യമങ്ങളും’ എന്ന വിഷയവും അവതരിപ്പിക്കും. - മുരളി Hiroshima Day Anti - war seminar at Kerala Social Centre, Abudhabi on August 7th 2009 Labels: abudhabi, associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്