ദുബായില്‍ തെരുവോരങ്ങളില്‍ ഭക്‍ഷ്യ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള വില്‍പ്പന നഗരസഭ വിലക്കി. ഇത്തരത്തിലുള്ള വില്‍പ്പന ആരോഗ്യത്തിന് ഹാനികരമാണെന്ന് നഗരസഭാ ഭക്‍ഷ്യ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ശരീഫ് ഭക്‌ഷ്യ ശാലകള്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു.
റമസാനില്‍ ഇത്തരത്തില്‍ തെരുവോരങ്ങളില്‍ പൊരിച്ചെടുത്ത ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്നത് പതിവായിട്ടുണ്ടെന്നും ഇത് ഗൗരവമായി കാണുന്നുവെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഭക്‍ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആരെങ്കിലും ഇത്തരത്തില്‍ നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 800 900 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Labels: dubai, health
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്