08 September 2009
ലോക സാക്ഷരതാ ദിന സംഗമം ഇ.ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും![]() ദുബായ് ദെയ്‌റയിലെ (റിഗ്ഗ സ്ട്രീറ്റ് ) ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലില്‍, സെപ്റ്റംബര്‍ എട്ട് ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് മുന്‍ വിദ്യാഭ്യാസ മന്ത്രിയും, ലോക് സഭാ മെമ്പറുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന 'ലോക സാക്ഷരതാ ദിന - ഇഫ്താര്‍ സംഗമ'ത്തില്‍, സലഫി ടൈംസ് രജത ജൂബിലി സഹൃദയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ സുറാബ്, സാദിഖ് കാവില്‍, സത്യന്‍ മാടാക്കര, ഫൈസല്‍ ബാവ (കോളമിസ്റ്റ്, e പത്രം-പച്ച), പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം അബുദാബി കറസ്പോണ്ടന്റ്), കെ. വി. എ. ഷുക്കൂര്‍, കെ. ഷാജഹാന്‍, മുഹമ്മദ് വെട്ടുകാട്, ജനാര്‍ദ്ദനന്‍ പഴയങ്ങാടി തുടങ്ങിയ പുരസ്കാര ജേതാക്കള്‍ക്ക്, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി 'സഹൃദയ പുരസ്ക്കാരങ്ങള്‍' സമ്മാനിക്കും. സബാ ജോസഫ്, ഐസക്ക് ജോണ്‍ എന്നിവര്‍ സന്ദേശം നല്‍കും. പൊളിറ്റിക്കല്‍ കുട്ടി, പി.വി.വിവേകാനന്ദ്, മോനി ദുബായ് എന്നിവര്‍ക്ക് സ്വീകരണം നല്‍കും. റ്മദാന്റെ 18-ാം ദിവസമായ അന്ന് ചടങ്ങുകളോടനുബന്ധിച്ച് ഒരു ഇഫ്‌താര്‍ വിരുന്നും ഒരുക്കിയിട്ടുണ്ട്. ഇഫ്താര്‍ സംഗമത്തില്‍ മൌലവി ഹുസൈന്‍ കക്കാട് പ്രഭാഷണം നടത്തും. സലഫി ടൈംസ് സ്വതന്ത്ര പത്രിക യുടെ (www.salafitimes.com) ഓണ്‍ ലൈന്‍ എഡിഷന്‍ പ്രകാശനം അന്നേ ദിവസം ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പി. വി. വിവേകാനന്ദ് നിര്‍വ്വഹിക്കും. മാധ്യമ സമൂഹ്യ സാംസ്കാരിക പൊതുരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ബഷീര്‍ തിക്കോടി പരിപാടികള്‍ നിയന്ത്രിക്കും. ആള്‍ ഇന്ത്യാ ആന്റി ഡൌറി മൂവ്മെന്റ് നടത്തി വരുന്ന സ്ത്രീധന വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി, ബിജു ആബേല്‍ ജേക്കബ്ബ് സംവിധാനം ചെയ്ത ലഘു ചിത്ര പ്രദര്‍ശനവും നടക്കും. വിശദ വിവരങ്ങള്‍ക്ക് 050 584 2001, 04 22 333 44 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. International literacy day celebrations in Dubai - Inauguration by E T Muhammed Basheer Labels: associations, political-leaders-kerala
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്