11 September 2009
കുവൈറ്റ് സ്പോണ്‍സര്‍ സമ്പ്രദായം നിര്‍ത്തലാക്കും![]() ചില പ്രത്യേക വിഭാഗം തൊഴിലാളികളെ ആവും ഈ സമ്പ്രദായത്തില്‍ നിന്നും ഒഴിവാക്കുക എന്ന് മന്ത്രി വിശദീകരിച്ചു. ഏതെല്ലാം വിഭാഗം തൊഴിലാളികള്‍ക്കാവും ഈ ആനുകൂല്യം ലഭിയ്ക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കുവൈറ്റിലെ താമസ ദൈര്‍ഘ്യവും ചെയ്യുന്ന തൊഴിലിന്റെയും അടിസ്ഥാനത്തിലാവും സ്വയം സ്പോണ്‍സര്‍ ചെയ്യുവാനുള്ള അവകാശം തൊഴിലാളികള്‍ക്ക് ലഭിക്കുക. കുറ്റ വിമുക്തമായ രേഖകള്‍ ഉള്ളവരായിരിക്കണം എന്ന നിബന്ധനയും ഉണ്ടാവും. മനുഷ്യാവകാശ നിഷേധമാണ് നിലവിലെ സ്പോണ്‍സര്‍ സമ്പ്രദായം എന്ന് പറഞ്ഞ മന്ത്രി ഈ സംവിധാനം തൊഴിലാളികള്‍ക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നു എന്ന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരം ഒരു തീരുമാനം എന്നും മന്ത്രി അറിയിച്ചു.
Kuwait to scrap sponsor system for expats
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്