22 September 2009
മാക്ക് അബുദാബി പിരിച്ചു വിട്ടു
ഗള്‍ഫിലെ ഇടതു പക്ഷ സാംസ്കാരിക സംഘടനയായ മാക്ക് (MACC) മലയാളി ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍, അബുദാബി ചാപ്റ്റര്‍ പിരിച്ചു വിട്ടു. സാമൂഹിക സാംസ്കാരിക രംഗത്ത് പുരോഗമന വീക്ഷണങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്ന ഷാര്‍ജ മാസ് എന്ന സംഘടനയിലെ വിഭാഗീയതയില്‍ നിന്നും രൂപം പ്രാപിച്ച്, കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഗള്‍ഫില്‍ പ്രവര്‍ത്തിച്ചു വരുന്ന മാക്ക്, അബുദാബി ചാപ്റ്റര്‍ എക്സിക്യൂട്ടീവ് യോഗം സെപ്റ്റംബര്‍ 21 നു ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നു ഈ ഘടകം പിരിച്ചു വിടുക എന്നത്.
വൈസ് പ്രസിഡന്‍റ് എം. കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മാക്ക് അബുദാബി പിരിച്ചു വിടുന്നതിനുള്ള പ്രമേയം സെക്രട്ടറി സിയാദ് കൊടുങ്ങല്ലൂര്‍ അവതരിപ്പിച്ചത് കമ്മിറ്റി ഐക്യ കണ്ഠേന അംഗീകരിച്ചു. നിക്ഷിപ്ത താല്പര്യങ്ങളോടെ, പുരോഗമന പ്രസ്ഥാനങ്ങള്‍ ക്കെതിരെ നിരന്തരം അവാസ്തവ പ്രചരണങ്ങള്‍ നടന്നു വരുന്ന ഇപ്പോഴത്തെ രാഷ്ടീയ സാംസ്കാരിക അന്തരീക്ഷത്തില്‍, വിഭാഗീയതകള്‍ അവസാനിപ്പിച്ചു കൊണ്ട് ഇടതു പക്ഷ പുരോഗമന സംഘടനകള്‍ ഐക്യത്തോടെ പ്രവര്‍ത്തി ക്കേണ്ടതിന്റെ അനിവാര്യത കമ്മിറ്റി വിലയിരുത്തു കയുണ്ടായി. മൂന്നു പതിറ്റാണ്ടായി പൊതു രംഗത്ത് മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ക്കൊണ്ടിരിക്കുന്ന അബുദാബി ശക്തി തിയ്യറ്റേഴ്സുമായി സഹകരിച്ചു പ്രവര്‍ത്തി ക്കുവാനാണ് മാക്ക് അബുദാബി പ്രവര്‍ത്തകര്‍ തീരുമാനി ച്ചിരിക്കുന്നതെന്ന് സിയാദ് കൊടുങ്ങല്ലൂര്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്