25 October 2009
ജെ.ഐ.സി. മീഡിയ അക്കാദമിക്ക് തുടക്കമായി![]() ![]() ആശയ പ്രചാരണ പ്രബോധന രംഗത്തിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം അക്ഷരങ്ങള്‍ തന്നെയാണെന്നും, ഇസ്‍ലാമിക നാഗരികതയും പടര്‍ന്ന് പന്തലിച്ചത് അക്ഷരങ്ങളില്‍ കൂടി തന്നെയാണെന്നും ഗള്‍ഫ് മാധ്യമം ന്യൂസ് എഡിറ്റര്‍ കാസിം ഇരിക്കൂര്‍ പറഞ്ഞു. ആധുനിക പത്ര മാധ്യമങ്ങള്‍ സൃഷ്ടിച്ച് വിടുന്ന “ലൌ ജിഹാദ്” പോലെയുള്ള വിഷയങ്ങള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള മാധ്യമ പ്രവര്‍ത്തകര്‍ കാലഘട്ട ത്തിന്റെ ആവശ്യമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച എഴുത്തു കാരനായ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. അനാരോഗ്യ കരമായ മത്സര പ്രവണതകള്‍ മാധ്യമങ്ങളെ മുഖ്യ ധാരയില്‍ എത്തിക്കുന്നതില്‍ വിഘാതം സൃഷ്ടിക്കു ന്നുണ്ടെന്ന് മലയാളം ന്യൂസ് പത്രാധിപ സമിതി അംഗവും ജെ. ഐ. സി. മീഡിയ അക്കാദമി ഡയറക്ടറുമായ സി. ഒ. ടി. അസീസ് പറഞ്ഞു. ചടങ്ങില്‍ ഇസ്‍ലാമിക് സെന്‍റര്‍ സാരഥി ടി. എച്ച്. ദാരിമി അധ്യക്ഷത വഹിച്ചു. ഇ. പി. ഉബൈദുല്ല വണ്ടൂര്‍ , ഉസ്‍മാന്‍ ഇരുമ്പുഴി, ജാഫറലി പാലക്കോട്, പി. കെ. അബ്ദുസ്സലാം ഫൈസി, ഉസ്‍മാന്‍ ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജെ. ഐ. സി. മീഡിയ വിഭാഗം പുറത്തിറക്കിയ ശിഹാബ് തങ്ങള്‍ ജീവിതവും ദര്‍ശനവും എന്ന സി. പി. സൈദലവിയുടെ പ്രഭാഷണ ത്തിന്‍റെ വീഡിയോ സി. ഡി. പ്രകാശനം അബൂബക്കര്‍ അരിമ്പ്രക്ക് നല്‍കി കണ്‍വീനര്‍ മജീദ് ടി. വി. ഇബ്രാഹീം നിര്‍വ്വഹിച്ചു. ജെ. ഐ. സി. മീഡിയ വിംഗ് കണ്‍വീനര്‍ മജീദ് പുകയൂര്‍ സ്വാഗതവും ഉസ്‍മാന്‍ എടത്തില്‍ നന്ദിയും പറഞ്ഞു. ജാഫര്‍ വാഫി ഖിറാഅത്ത് നടത്തി. ജേണലിസം ക്ലാസ് അടുത്ത വെള്ളിയാഴ്ച മുതല്‍ ആരംഭിക്കു ന്നതാണെന്ന് അക്കാദമി ഡയറക്ടര്‍ അറിയിച്ചു. - ഉബൈദുല്ല റഹ്‌മാനി, കൊമ്പംകല്ല് Labels: saudi
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്