പൊതുജനങ്ങള്‍ക്ക് ഏറ്റവും എളുപത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ദുബായ് പോലീസ് ഗാഡ്ജറ്റ് എന്ന പേരില്‍ ഇന്‍റര്‍ നെറ്റ് മുഖേനയുള്ള സേവനം ആരംഭിച്ചിരിക്കുന്നത്. കമ്പ്യൂട്ടറിന്‍റെ ഡെസ്ക്ക് ടോപ്പില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഐക്കണില്‍ നിന്ന് വാഹനത്തിന്‍റെ ഫൈനും ബ്ലാക്ക് പോയന്‍റും അടക്കമുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന സംവിധാനമാണിത്.
പുതുതായി ആരംഭിച്ച ഈ സേവനം ദുബായ് പോലീസ് വെബ് സൈറ്റില്‍ പോയി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്ന് ദുബായ് പോലീസിലെ സമീര്‍ ഐമന്‍ പറഞ്ഞു.
ഗാഡ്ജറ്റ് ഐക്കണില്‍ പോയി നിങ്ങളുടെ വാഹന നമ്പര്‍, സിറ്റി, കാറ്റഗരി, പ്ലേറ്റ് കോഡ് എന്നിവ എന്‍റര്‍ ചെയ്ത് സേവ് ചെയ്താല്‍ പിന്നെ ഓട്ടോമാറ്റിക്കായി നിങ്ങളുടെ ഡെസ്ക്ക് ടോപ്പില്‍ ഈ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കും. എത്ര ഫൈന്‍ ഉണ്ട് എന്നത് സംബന്ധിച്ചും ബ്ലാക്ക് പോയന്‍റുകള്‍ ഉണ്ട് എന്നും ഇതില്‍ നിന്ന് അറിയാനാവും. വാഹനത്തിന് പുതിയ ബ്ലാക്ക് പോയന്‍റ് വന്നാല്‍ ഗാഡ്ജറ്റിലെ വാഹന ഐക്കണ്‍ ചുവപ്പ് നിറത്തിലായി മാറുകയാണ് ചെയ്യുക.
പൊതുജനങ്ങള്‍ക്ക് ദുബായ് പോലീസിന്‍റെ വെബ് സൈറ്റില്‍ പോകാതം തന്നെ ഏറ്റവും എളുപ്പത്തില്‍ വാഹനം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് സയീദ് ഒബൈദ് വ്യക്തമാക്കി.
ദുബായ് പോലീസില്‍ നിന്നുള്ള പുതിയ നിര്‍ദേശങ്ങളും നിമയങ്ങളും സംബന്ധിച്ചുള്ള സന്ദേശങ്ങളും ഈ ഗാഡ്ജറ്റിലൂടെ ലഭിക്കും.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്