ഗള്‍ഫ് പ്രവാസത്തിന്‍റെ കഥയുമായി മലയാളത്തില്‍ പുതിയ സിനിമ വരുന്നു. അന്തരിച്ച സംവിധായകന്‍ ലോഹിതദാസിന്‍റെ മകന്‍ വിജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ നായകന്‍ അറബ് വംശജനായിരിക്കും.
ഗള്‍ഫ് പ്രവാസവുമായി ബന്ധപ്പെട്ട സിനിമകളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി. പഴയ ഗള്‍ഫിന്‍റെ പശ്ചാത്തലത്തിലുള്ള ഈ സിനിമയ്ക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് അന്തരിച്ച സംവിധായകന്‍ ലോഹിതദാസിന്‍റെ മകന്‍ വിജയ് ശങ്കറാണ്. പ്രവാസി ബിസിനസുകാരനും കൊടങ്ങല്ലൂര്‍ സ്വദേശിയുമായ ഷിയാസാണ് സിനിമ നിര്‍മ്മിക്കുന്നത്.
പണ്ട് കാലത്ത് ഗള്‍ഫില്‍ നിന്ന് പവിഴവുമായി വില്‍പ്പനയ്ക്കായി നാട്ടിലെത്തുന്ന അറബ് വംശജരുടെ കഥയാണിത്. ഇങ്ങനെ നാട്ടിലെത്തുന്ന ഒരു അറബി മലയാളി പെണ്‍കുട്ടിയെ പ്രേമിക്കുന്നു.
അറബ് വംശജനാണ് സിനിമയില്‍ നായകനാവുന്നത്. പുതുമുഖ നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് സംവിധായകനും നിര്‍മ്മാതാവും.
അറബിയിലും മലയാളത്തിലുമായിരിക്കും സിനിമയിലെ സംഭാഷണങ്ങള്‍. മലയാളത്തോടൊപ്പം അറബിക് ഗാനങ്ങളും സിനിമയില്‍ ഉണ്ടാകും. പ്രശസ്ത അറബ് ഗായകനായ ഹുസൈന്‍ ജസ്നിയാണ് അറബ് ഗാനങ്ങള്‍ ആലപിക്കുക. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.
എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു സിനിമ നിര്‍മ്മിക്കുന്നു എന്ന ചോദ്യത്തിന് ഇതായിരുന്നു നിര്‍മ്മാതാവ് ഷിയാസിന്‍റെ ഉത്തരം.
ഏപ്രീലില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിയുമെന്നാണ് നിര്‍മ്മാതാവിന്‍റെ പ്രതീക്ഷ. ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലെ ലൊക്കേഷനുകള്‍ക്ക് ഒപ്പം മട്ടാഞ്ചേരിയിലും ഷൂട്ടിംഗ് ഉണ്ടാവും.
ഗള്‍ഫ് പ്രവാസം ഇതിവൃത്തമായുള്ള സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒന്നായിരിക്കും ഈ ചലച്ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്