തണുപ്പ് കാലത്തിന്‍റെ വരവ് അറിയിച്ചു കൊണ്ട് യു.എ.ഇയിലെ മസാഫിയില്‍ മഴ പെയ്തു. ഇടിയോട് കൂടിയ മഴയില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി.
യു.എ.ഇയിലെ കിഴക്കന്‍ പ്രദേശമായ മസാഫിയില്‍ കനത്ത മഴയാണ് പെയ്തത്. തണുപ്പ് കാലത്തിന്‍റെ വരവറിയിച്ചുകൊണ്ടാണ് ഈ പെയ്ത്ത്. അധികം വൈകാതെ തന്നെ യു.എ.ഇയില്‍ തണുപ്പ് ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
മലയോര മേഖലയായ മസാഫിയില്‍ ആലിപ്പഴ വര്‍ഷത്തോടെയായിരുന്നു മഴ പെയ്തത്. കനത്ത ഇടിയും ഉണ്ടായി.
നാട്ടിലെത്തിയ അനുഭവമാണ് ഈ മഴ നല്‍കുന്നതെന്ന് പ്രദേശത്ത് വസിക്കുന്ന മലയാളികള്‍ പറയുന്നു.
കനത്ത മഴയില്‍ റോഡുകളില്‍ വെള്ളം കയറി. പല റോഡുകളും വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. മലകളില്‍ നിന്ന് ചെറിയ നീര്‍ച്ചാലുകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ഇവിടെ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്