മലയാളം ബ്ലോഗിങ്ങ് വായനയുടേയും എഴുത്തിന്റെയും വിപ്ലവാത്മകമായ പാതയില്‍ . നാള്‍ ബ്ലോഗ് പോസ്റ്റുകള്‍ പുസ്തക രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള ഭാഷയ്ക്കും അതു പോലെ ബ്ലോഗിങ്ങ് എന്ന പുതു മാധ്യമത്തിന്റേയും ശക്തി വെളിപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്ലോഗിങ്ങ് രംഗത്ത് സജീവമായി നിലകൊള്ളുന്ന ശ്രീ ബാജി ഓടം വേലിയിയുടെ 25 കഥകളുടെ സമാഹാരം ബഹറൈനില്‍ നിന്നും പുറത്തിറങ്ങുന്നു. ‘ബാജിയുടെ കഥകള്‍’ എന്ന സമാഹാരത്തില്‍ മണല്‍ നഗരത്തിലെ കണ്ടതും കേട്ടതുമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ‘പോസറ്റീവ് തിങ്കിങ്ങ്’ എന്ന ബ്ലോഗിലൂടെ ശ്രീ ബാജി പങ്കുവച്ചു കഴിഞ്ഞ കഥകളും ഒപ്പം പോസ്റ്റ് ചെയ്യാത്തവയുമായ കഥകളുമാണ് ഉള്‍പ്പെടുത്തി യിരിക്കുന്നത്.
പ്രശസ്ത നോവലിസ്റ്റ് ശ്രീ ബെന്യാമിന്‍ എഴുതിയ അവതാരിക ‘ ബാജിയുടെ കഥകളു’ടെ സവിശേഷതയാണ്. ഒപ്പം കവിയും നിരൂപകനുമായ ശ്രീ രാജു ഇരിങ്ങല്‍ കഥകളെ സംഗ്രഹിച്ച് പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. തണല്‍ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന ‘ ബാജിയുടെ കഥകള്‍’ ബഹറൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ടി വി കൊച്ചു ബാവ അനുസ്മരണ ദിനത്തില്‍ ബഹറൈന്‍ കേരളീയ സമാജത്തില്‍ വച്ച് നവംബര്‍ 28 ന് വൈകുന്നേരം 7:30 ന് പ്രശസ്ത കഥാകൃത്ത് ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്