22 December 2009
പെരിങ്ങോട്ടുകര അസോസിയേഷന്‍ വാര്‍ഷിക സംഗമവും സംഗീത നിശയും![]() മത മൈത്രിക്ക് പേര്‍ കേട്ട താന്ന്യം ഗ്രാമ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ പെരിങ്ങോട്ടുകര അസോസിയേഷന്‍ ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് നാലു വര്‍ഷം കോണ്ടു നടത്തിയതായി അസോസിയേഷന്‍ ജന. സെക്രട്ടറി ഷജില്‍ ഷൌക്കത്ത് വിശദീകരിച്ചു. ജൂലൈ മാസത്തില്‍ ദുബായിലും നാട്ടിലും സമ്പൂര്‍ണ്ണ ആരോഗ്യ ക്യാമ്പ് നടത്തി. തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്, അഹല്യ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ 2010ല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സൌജന്യ ക്യാന്‍സര്‍, കിഡ്നി, ഹൃദയ രോഗ നിര്‍ണ്ണയ ക്യാമ്പ്, പഞ്ചായത്തിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി നടത്തുവാന്‍ പദ്ധതിയുണ്ട്. വര്‍ദ്ധിച്ചു വരുന്ന കിഡ്നി രോഗികള്‍ക്കു വേണ്ടി ഒരു ഡയാലിസിസ് സെന്റര്‍ ആരംഭിക്കുവാനും ആഗ്രഹിക്കുന്നു. ഈ ഡയാലിസിസ് കേന്ദ്രത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് സൌജന്യമായി തന്നെ ഡയാലിസിസ് ചെയ്യുവാനുള്ള സൌകര്യം ഉണ്ടായിരിക്കും എന്നും ഷൌക്കത്ത് അറിയിച്ചു. Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്