യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. സീസണിലെ ഏറ്റവും കൂടിയ മഴയാണ് ഇന്നle ലഭിച്ചത്.
യു.എ.ഇയിലെ അലൈന്‍, അബുദാബി, ദുബായ് എന്നിവിടങ്ങളിലെല്ലാം ഇടിയോട് കൂടിയ കനത്ത മഴയാണ് ലഭിച്ചത്. അലൈനിലെ അല്‍ ഫുഅയില്‍ 60 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ജബല്‍ ഹഫീത്തില്‍ 24.4 മില്ലീ മീറ്ററും അലൈന്‍ വിമാനത്താവളത്തില്‍ 20 മില്ലീമീറ്ററും ഷാര്‍ജയില്‍ 22 മില്ലീ മീറ്ററും മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബിയില്‍ 33.1 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.
കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപം കൊണ്ടു. ഈ സീസണിലെ ഏറ്റവും കൂടിയ മഴയാണ് യു.എ.ഇയില്‍ ലഭിച്ചത്.
കനത്ത മഴയില്‍ ദൂരക്കാഴ്ച മങ്ങിയതിനാല്‍ വാഹനമോടിക്കുന്നവര്‍ ഏറെ ബുധിമുട്ടി. പലയിടത്തും ദൂരക്കാഴ്ച 50 മീറ്റര്‍ വരെയായി ചുരുങ്ങിയിരുന്നു. ചില വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്കൂളുകളിലും ഓഫീസുകളിലും ഹാജര്‍ നിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് താപനില ഗണ്യമായി താഴ്ന്നു. പലയിടത്തും 15 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില താഴ്ന്നത്.
വരും ദിവസങ്ങളിലും ഇടിയോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും കടലില്‍ പോകുന്നവര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടലില്‍ നീന്താന്‍ ഇറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബഹ്റൈനില്‍ ഇടിമിന്നലോടുകൂടിയ മഴ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ജനജീവിതം ദുഃസഹമായി. കഴിഞ്ഞ ദിവസം ഒരു രാജസ്ഥാന്‍ സ്വദേശി ജോലിസ്ഥലത്തുണ്ടായ ഇടിമിന്നലേറ്റ് മരിച്ചു. ഇടിമിന്നലിനെതിരേ പൊതുജനം മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡില്‍ വെള്ളം കെട്ടികിടന്നത് അപകടങ്ങള്‍ക്ക് കാരണമായി.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്