യു.എ.ഇയിലെ പെട്രോള്‍ പമ്പുകളില്‍ ഇതുവരെ പ്രാചരത്തിലുണ്ടായിരുന്ന ഗാലന്‍ രീതി മാറുന്നു. ഇനി മുതല്‍ ലിറ്ററിലായിരിക്കും പെട്രോളിയം ഉത്പന്നങ്ങള്‍ വിതരണം ചെയ്യുക.
2010 ജനുവരി ഒന്ന് മുതലാണ് യു.എ.ഇയിലെ പെട്രോള്‍ പമ്പുകളിലെ അളവു രീതി മാറുന്നത്. ഇതുവരെ പ്രചാരത്തിലുണ്ടായിരുന്ന ഗാലനില്‍ നിന്ന് ലിറ്ററിലേക്കാണ് മാറ്റം. സ്റ്റാന്‍ഡര്‍ഡൈസേഷന്‍ ആന്‍റ് മെട്രോളജി വകുപ്പ് മേധാവി മുഹമ്മദ് സാലിഹ് ബദ് രി അറിയിച്ചതാണിത്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ഈ നിയമം ബാധകമായിരിക്കും.
ഇതോടനുബന്ധിച്ച് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശമില്ലെന്നും ബദ് രി പറഞ്ഞു. ഏകദേശം നാലര ലിറ്ററാണ് ഒരു ഇംപീരിയല്‍ ഗ്യാലണ്‍.
ജനുവരി ഒന്ന് മുതല്‍ ലിറ്ററിലേക്ക് മാറാന്‍ തുടങ്ങി നാല് മാസം കൊണ്ട് മാറ്റം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
അന്തര്‍ദേശീയ തലത്തില്‍ പ്രചാരമുള്ളത് ലിറ്ററാണെന്നും അതിലേക്ക് മാറുന്നത് അളവില്‍ വരാവുന്ന തെറ്റ് പരമാവധി കുറയ്ക്കാന്‍ സഹായകരമാകുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അന്തര്‍ദേശീയ അളവുകള്‍ ഉപയോഗിക്കണമെന്ന് 2006 ലെ കാബിനറ്റ് തീരുമാനത്തിന്‍റെ ഭാഗമായാണ് അടുത്ത വര്‍ഷാരംഭം മുതലുള്ള ഈ മാറ്റം.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്