ദുബായ് : ദുബായ് രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് യു. എ. ഇ. യിലെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച “കുട്ടികളും സിനിമയും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്ര കലാ മത്സരത്തില്‍ അജ്മാന്‍ ഇന്‍ഡ്യന്‍ സ്ക്കൂളിലെ നാലാം തരം വിദ്യാര്‍ത്ഥി അശ്വിന്‍ സുരേഷിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ 1200ഓളം രചനകളില്‍ നിന്നാണ് സമ്മാനാര്‍ഹമായ ചിത്രം തിരഞ്ഞെടുത്തത്. ചലച്ചിത്ര മേളയോടനുബന്ധിച്ച് പുറത്തിറങ്ങിയ 2010ലെ കലണ്ടറില്‍ പ്രസ്തുത ചിത്രം ഇടം നേടി.
മദീനത്ത് ജുമൈറയില്‍ നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങില്‍ ചുവപ്പ് പരവതാനിയിലൂടെ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം അശ്വിന്‍ സുരേഷ് ആനയിക്കപ്പെട്ടത് യു. എ. ഇ. യിലെ മലയാളികള്‍ക്ക് അഭിമാനമായി.
സമ്മാനാര്‍ഹമായ ചിത്രം കണ്ണൂര്‍ ജില്ല പ്രവാസി കൂട്ടായ്മയായ “വെയ്ക്കിന്റെ” ജോയന്റ് സെക്രട്ടറി കെ. പി. സുരേഷ് കുമാറിന്റെയും അനിത സുരേഷിന്റെയും മകനാണ് അശ്വിന്‍ സുരേഷ്. യു. എ. ഇ. യിലെ വിവിധ മത്സരങ്ങളില്‍ ഈ ബാലന്‍ ഇതിനു മുന്‍പ് പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്.
-
ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്‍ Labels: art, kids
1 Comments:
ചിത്രം വളരെ നന്നായിട്ടുണ്ട് ! മറുനാട്ടില്‍ ചെന്ന് പുരസ്‌കാരം നേടിയ ഈ കുട്ടി , സ്വധേശതിനെ വളരയേറെ അഭിമാനപ്പെടുത്തി എന്നുള്ള വിഷയം ആശ്വാസം നല്‍കുന്നു ! അഭിനന്ദനങള്‍ !
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്